അപരിചിതനായ ഒരാളെ കണ്ടുമുട്ടുന്ന മുസ്ലീം പെണ്‍കുട്ടിയുടെ കഥ; സിയ മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക്‌

മാധ്യമപ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ്, നടി അഞ്ജലി എന്നിവരാണ് സിയയിലെ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്
അപരിചിതനായ ഒരാളെ കണ്ടുമുട്ടുന്ന മുസ്ലീം പെണ്‍കുട്ടിയുടെ കഥ; സിയ മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക്‌

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന മലയാള ഹ്രസ്വചിത്രം സിയ പതിനഞ്ചാമത് മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്. നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ വൈക്കം സ്വദേശി ജിനീഷാണ് രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള സിയയെ അണിയിച്ചൊരുക്കിയത്. 

സിയയ്ക്ക് പുറമെ പ്രദീപ് നായര്‍ സംവിധാനം ചെയ്ത കൊടേഷ്യയും ഫിലിം ഫെസ്റ്റവല്ലില്‍ പ്രദര്‍ശിപ്പിക്കും. 28ന് തിരിതെളിയുന്ന മുംബൈ ഫിലിം ഫെസ്റ്റിവെല്ലില്‍ ഫെബ്രുവരി രണ്ടിനാണ് സിയയുടെ പ്രദര്‍ശനം. സജീവ് കുമാറിന്റെ കഥയ്ക്ക് രാജീവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

സിയ എന്ന മുസ്ലീം പെണ്‍കുട്ടി, അര്‍ധരാത്രിയില്‍ ആളനക്കമില്ലാത്ത റോഡിലൂടെ സ്‌കൂട്ടറില്‍ പോകവെ അപരിചിതനായ ഒരാളെ കണ്ടുമുട്ടുന്നതും ഇതിന് പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിയ എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്. 

മാധ്യമപ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ്, നടി അഞ്ജലി എന്നിവരാണ് സിയയിലെ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്ക് പുറമെ, ഇസ്രായേല്‍, പാക്കിസ്ഥാന്‍, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com