'അവര്‍ ഓര്‍ത്തത് യോനി എന്ന വാക്ക് മാത്രമാണ്'; ബന്‍സാലിക്ക് എഴുതിയ കത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സ്വര ഭാസ്‌കര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2018 12:11 PM |
Last Updated: 29th January 2018 12:48 PM | A+A A- |
വിവാദ ചിത്രമായ പത്മാവദിനെ വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ എഴുതിയ തുറന്ന കത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചിത്രം കണ്ട് താന്‍ ഒരു യോനിയായി ചുരുങ്ങി എന്നാണ് താരം പറഞ്ഞത്. എന്നാല്‍ യോനി എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ സ്വരയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. 2440 വാക്കുകളുള്ള ആര്‍ട്ടിക്കിളില്‍ യോനി എന്ന വാക്ക് മാത്രമാണ് അവര്‍ക്ക് ഓര്‍മ്മ വന്നതെന്നാണ് സ്വര പറഞ്ഞു.
ചിത്രത്തില്‍ സതിയേയും മറ്റ് ദുരാചാരങ്ങളേയും മഹത്വവല്‍ക്കരിക്കുന്നതിനെതിരെയാണ് താരം ബന്‍സാലിക്ക് തുറന്ന കത്ത് എഴുതിയത്. സ്വര മുന്നോട്ടുവെച്ച ചിന്തയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ യോനി എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരം ആക്രമിക്കപ്പെട്ടു.
താരം അഭിനയിച്ചിട്ടുള്ള ക്യാരക്റ്ററുകളെ വെച്ചാണ് പലരും ആക്രമിച്ചത്. നടിയും പാട്ടുകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി രൂക്ഷ വിമര്‍ശനമാണ് സ്വരയ്ക്ക് നേരെ നടത്തിയത്. അശ്ലീല ഡാന്‍സുകാരിയും വേശ്യയുമായി അഭിനയിക്കുന്ന നടിക്ക് പരിശുദ്ധയായ രാജ്ഞിയുടെ കഥ കണ്ട് യോനിയെ ഓര്‍മ്മ വരുന്നത് തമാശയാണെന്നാണ് അവര്‍ കമന്റ് ചെയ്തത്.
ഇതിന് മറുപടിയായി സ്വര പറഞ്ഞു സ്ത്രീകള്‍ യോനി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആളുകള്‍ക്ക് കഴിയാത്തത് തമാശയാണ്. 2440 വാക്കുകളുള്ള ആര്‍ട്ടിക്കിളില്‍ അവര്‍ ഓര്‍മിച്ചത് ആ വാക്ക് മാത്രമാണ്. യോനി എന്ന വാക്ക് യോനി എന്ന വാക്ക് ആവര്‍ത്തിച്ചാണ് സ്വര തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്. സുചിത്ര കൃഷ്ണമൂര്‍ത്തി മാത്രമല്ല നിരവധി പേര്‍ സ്വരയ്‌ക്കെതിരേ രംഗത്തെത്തി.