ഗ്രാമിയില്‍ ബ്രൂണോ മാഴ്‌സ് തിളക്കം; സോങ് ഓഫ് ദി ഇയര്‍ അടക്കം ആറ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി

ബ്രൂണോ മാഴ്‌സ് കൂടാതെ കെന്‍ട്രിക് ലാമറും ഗ്രാമിയില്‍ തിളങ്ങി
ഗ്രാമിയില്‍ ബ്രൂണോ മാഴ്‌സ് തിളക്കം; സോങ് ഓഫ് ദി ഇയര്‍ അടക്കം ആറ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാഴ്‌സിന് വേണ്ടിയുള്ളതായിരുന്നു 60 ാം ഗ്രാമി പുരസ്‌കാര വേദി. ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍ എന്നീ പ്രധാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ആറ് ഗ്രാമി പുരസ്‌കാരങ്ങളാണ് ബ്രൂണോ സ്വന്തമാക്കിയത്. 

ബ്രൂണോയുടെ 24കെ മാജിക്കിന് ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ദാറ്റ്‌സ് വാച്ച് ഐ ലൈക്ക് എന്ന ഗാനം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ ആന്റ് ബി പെര്‍ഫോര്‍മസിനുള്ള പുരസ്‌കാരത്തില്‍ മികച്ച ഗാനം ദാറ്റ്‌സ വാട്ട് ഐ ലൈക്കും ആല്‍ബം 24കെ മാജിക്കുമായിരുന്നു. 

ബ്രൂണോ മാഴ്‌സ് കൂടാതെ കെന്‍ട്രിക് ലാമറും ഗ്രാമിയില്‍ തിളങ്ങി. മികച്ച റാപ്പ് ആല്‍ബം, മ്യൂസിക് വീഡിയോ, റാപ്പ് സോങ്, റാപ്പ് പെര്‍ഫോര്‍മന്‍സ്, റാപ്പ് ഓര്‍ സങ് പെര്‍ഫോര്‍മന്‍സ് എന്നിവയിലാണ് കെന്‍ട്രിക് പുരസ്‌കാരങ്ങള്‍ നേടിയത്. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി. 

ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടി. ലിയണാര്‍ഡ് കോഹന്‍, കാരി ഫിഷര്‍ എന്നിവരും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com