രണ്‍വീറിന്റെ ഖില്‍ജിക്കുള്ള ആദ്യ അവാര്‍ഡ് അമിതാഭിന്റെ വക; താരത്തെ പ്രശംസിച്ച് കത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2018 02:19 PM |
Last Updated: 30th January 2018 02:23 PM | A+A A- |
സഞ്ജയ് ലീല ബന്‍സാലിയുടെ പത്മവദ് സിനിമയില്‍ രണ്‍വീര്‍ സിങ്ങിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയേക്കാള്‍ കൈയടി വാങ്ങിയത് രണ്‍വീറിന്റെ അലാദ്ദീന്‍ ഖില്‍ജിയാണ് എന്നുതന്നെ പറയാം. എന്നാല്‍ എല്ലാ പ്രശംസയ്ക്കുമേലെ ഇപ്പോള്‍ താരത്തെ തേടി ഒരു അവാര്‍ഡ് എത്തിയിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ അയച്ച കത്താണ് രണ്‍വീര്‍ അവാര്‍ഡായി കണക്കാക്കുന്നത്.
പത്മാവദിലെ അഭിനയത്തെ പ്രശംസിച്ചാണ് അമിതാഭ് രണ്‍വീറിന് കത്തെഴുതിയത്. ട്വിറ്ററിലൂടെയാണ് തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് രണ്‍വീര്‍ ആരാധകരെ അറിയിച്ചത്. എനിക്ക് എന്റെ പുരസ്‌കാരം ലഭിച്ചു എന്ന അടിക്കുറിപ്പോടെ അമിതാഭ് അയച്ച കത്തിന്റേയും പൂവിന്റേയും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമിതാഭിന്റെ വലിയ ആരാധകനാണ് രണ്‍വീര്‍. ഇതിന് മുന്‍പ് പല താരങ്ങള്‍ക്കും അമിതാഭ് പ്രശംസ കത്തുകള്‍ അയച്ചിട്ടുണ്ട്.