മുടി മുറിച്ച് അടിപൊളി ലുക്കില്‍ നസ്രിയ; സൗന്ദര്യം അല്‍പം കൂടിയോ..!!

താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 
മുടി മുറിച്ച് അടിപൊളി ലുക്കില്‍ നസ്രിയ; സൗന്ദര്യം അല്‍പം കൂടിയോ..!!

നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ്. കൊറെക്കാലത്തിന് ശേഷം ആരാധകര്‍ക്ക് മുന്‍പിലെത്തുമ്പോള്‍ എന്തെങ്കിലും പുതുമയൊക്കെ വേണ്ടേ... താരം അതിനുവേണ്ടി തന്റെ മുടിയങ്ങ് മുറിച്ച് പതിന്മടങ്ങ് സുന്ദരിയായി. സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍സ്റ്റുകളായ സജിത്ത് സുജിത്ത് സഹോദരങ്ങളാണ് നസ്രിയയുടെ പുതിയ മേക്ക്ഓവറിനു പിന്നില്‍.

അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ തിരിച്ചെത്തുന്നത്. ഊട്ടിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ നേരത്തേ കണ്ടിട്ടുണ്ടാകാം. മുടിമുറിച്ച് വെള്ളയുടുപ്പിട്ട ക്യൂട്ട് ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നസ്രിയ പങ്കുവെച്ചത്. താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com