അച്ഛന്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് ക്രിയേഷന്‍ ഞാനാണ്; പ്രിയദര്‍ശന് മകളുടെ പിറന്നാളാശംസ

ഇന്‍സ്റ്റഗ്രാമില്‍ ഒരു പഴയകാല ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് കല്യാണി അച്ഛനുള്ള ജന്മദിന സന്ദേശം പോസ്റ്റ് ചെയ്തത്.
അച്ഛന്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് ക്രിയേഷന്‍ ഞാനാണ്; പ്രിയദര്‍ശന് മകളുടെ പിറന്നാളാശംസ

സംവിധായകന്‍ പ്രിയദര്‍ശന്റെ ജന്‍മദിനമായിരുന്നു ഇന്നലെ. മോഹന്‍ലാലുള്‍പ്പെടെയുള്ളവര്‍ താരത്തിന് ജന്‍മദിനാശംസകളുമര്‍പ്പിച്ചപ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു ആശംസ പ്രിയനെ തേടിയെത്തിയിരുന്നു. മറ്റാരുടേയുമല്ല, സംവിധായകന്റെ പ്രിയ പുത്രി കല്യാണി പ്രിയദര്‍ശന്റെ ആശംസയായിരുന്നു അത്. 

'വലിയ തൊപ്പിയും സണ്‍ഗ്ലാസും വെച്ച് നടന്നിരുന്ന അച്ഛനൊപ്പം സെറ്റുകളിലായിരുന്നു ഞാന്‍ വളര്‍ന്നത്. ആക്ഷന്‍ എന്ന് വിളിച്ച് പറയുന്നതിനിടയിലും സിനിമയെക്കുറിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 61 വയസ്സായി. പക്ഷെ, ഒന്നും മാറിയിട്ടില്ല. താങ്കള്‍ 90 ല്‍ അധികം സിനിമകള്‍ ചെയ്തു, പക്ഷെ അവയിലെ ഏറ്റവും ബസ്റ്റ് ക്രിയേഷന്‍ ഞാനാണ്'- കല്യാണി പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു പഴയകാല ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് കല്യാണി അച്ഛനുള്ള ജന്മദിന സന്ദേശം പോസ്റ്റ് ചെയ്തത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കല്യാണി അവിടെ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com