ആ വാര്‍ത്ത വ്യാജം; മഞ്ജു വനിതാ കൂട്ടായ്മ വിട്ടിട്ടില്ല; പ്രചാരണത്തിനു പിന്നില്‍ ആസൂത്രിത നീക്കം?

ആ വാര്‍ത്ത വ്യാജം; മഞ്ജു വനിതാ കൂട്ടായ്മ കിട്ടിയിട്ടില്ല; പ്രചാരണത്തിനു പിന്നില്‍ ആസൂത്രിത നീക്കം?
ആ വാര്‍ത്ത വ്യാജം; മഞ്ജു വനിതാ കൂട്ടായ്മ വിട്ടിട്ടില്ല; പ്രചാരണത്തിനു പിന്നില്‍ ആസൂത്രിത നീക്കം?

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് നടി മഞ്ജു വാരിയര്‍ രാജിവച്ചതായ പ്രചാരണം വ്യാജമെന്ന് ഡബ്ല്യൂസിസി വൃത്തങ്ങള്‍. ഇത്തരമൊരു അറിവും തങ്ങള്‍ക്കു  ലഭിച്ചിട്ടില്ലെന്നാണ് ഡബ്ല്യുസിസി പറയുന്നത്. താന്‍ വനിതാ കൂട്ടായ്മ വിട്ടതായി മഞ്ജു മോഹന്‍ലാലിനെ അറിയിച്ചതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണം ശക്തമായത്.

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവച്ച ദിവസം ഇതേ പ്രചാരണമുണ്ടായിരുന്നു. മഞ്ജുവാര്യര്‍ രാജിവയ്ക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു, അവര്‍ ഡബ്ല്യുസിസി വിട്ടതായി വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ തല്‍ക്കാലം മഞ്ജു രാജിവയ്‌ക്കേണ്ടതില്ലെന്ന് തങ്ങള്‍ ധാരണയിലെത്തിയതായി ഡബ്ല്യുസിസി തന്നെ അറിയിച്ചു. ഇതിനും ശേഷമാണ് കഴിഞ്ഞദിവസം ഇതേ വാര്‍ത്ത വീണ്ടും പ്രചരിച്ചത്. ഇതിനു പിന്നില്‍ ആസൂത്രിത നീക്കമമുണ്ടെന്നു കരുതുന്നതായും ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം മുന്നോട്ടുവച്ചത് മഞ്ജുവായിരുന്നു. നടിക്കു പിന്തുണ നല്‍കുന്നതിലും സംഘടന രൂപീകരികക്കുന്നതിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മഞ്ജുവിന്റെ നിലപാട് എല്ലാവരും ആരാഞ്ഞിരുന്നു. മഞ്ജു ഇക്കാര്യത്തില്‍ പരസ്യപ്രതികരണമൊന്നും നടത്തിയില്ല. സ്‌റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു വാരിയര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com