ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചിരുന്നു; പക്ഷേ ഞങ്ങള്‍ പുതിയ സംഘടന തുടങ്ങുന്നില്ല: രാജീവ് രവി

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചിരുന്നു; പക്ഷേ ഞങ്ങള്‍ പുതിയ സംഘടന തുടങ്ങുന്നില്ല: രാജീവ് രവി

ആക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പുതിയ സംഘടന തുടങ്ങുമെന്ന് പറഞ്ഞിട്ടില്ല.

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത സംഭവം സിനിമാലോകത്ത് ഒരുപാട് വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചതിന് പിന്നാലെ 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും വെല്ലുവിളിയായി പുതിയൊരു കൂട്ടായ്മയ്ക്ക് കളമൊരുങ്ങുന്നു എന്ന വാര്‍ത്തയും ഇതേതുടര്‍ന്ന് പുറത്തു വന്നിരുന്നു.

എന്നാല്‍ ഇതിനോട് പ്രതികരിച്ച് സംവിധായകന്‍ രാജീവ് രവി രംഗത്തെത്തിയിരിക്കുകയാണ്. രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊള്ളുന്നുവെന്നും സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍.

ആക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പുതിയ സംഘടന തുടങ്ങുമെന്ന് പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങള്‍ അവരുടെ മനോധര്‍മ്മം അനുസരിച്ച് ചമച്ചതാണ്. സിനിമാ മേഖലയില്‍ ഉള്ളവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയാണ്. അല്ലാതെ ശത്രുക്കളൊന്നുമല്ല രാജീവ് രവി പറഞ്ഞു.

അതേസമയം മലയാള സിനിമയില്‍ ഒരു നല്ല കൂട്ടായ്മ ഉണ്ടാകേണ്ട ആവശ്യമുണ്ടെന്നും രാജീവ് രവി പറഞ്ഞു. നിലവിലെ സംഘടനകള്‍ക്ക് വീഴ്ച വന്നിരിക്കുന്നത് അവര്‍ എന്തിനാണ് സംഘടന ആരംഭിച്ചതെന്ന് ഉത്തമബോധ്യം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com