'ഇത്രമാത്രം വൃത്തികേട് ചെയ്തയാള്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു' 

ഇതുവരെയുള്ള എന്റെ കാഴ്ചപ്പാടില്‍ നിന്നു പറയുകയാണെങ്കില്‍ ബയോപിക് ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും പ്രസ്തുത വ്യക്തികളുടെ അനുചരന്‍മാരാണ്
'ഇത്രമാത്രം വൃത്തികേട് ചെയ്തയാള്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു' 

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു അടുത്തിടെയാണ് തീയെറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രൈം റിപ്പോര്‍ട്ടര്‍ ബല്‍ജീത്ത് പര്‍മാര്‍. ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. വൃത്തികേടുകള്‍ ചെയ്തിട്ട് ലവലേശം കുറ്റബോധമില്ലാതെ സഹതാപ തരംഗം സൃഷ്ടിക്കുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഞ്ജയ് ദത്ത് ആയുധം കൈയില്‍ വെച്ചുവെന്ന വിവരം പുറംലോകത്തെ അറിയിച്ചത് പര്‍മാറായിരുന്നു. 

സഞ്ജു കാണില്ലെന്നാണ് ഉറച്ച ശബ്ദത്തില്‍ പര്‍മാര്‍ പറയുന്നത്. 'ഇതുവരെയുള്ള എന്റെ കാഴ്ചപ്പാടില്‍ നിന്നു പറയുകയാണെങ്കില്‍ ബയോപിക് ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും പ്രസ്തുത വ്യക്തികളുടെ അനുചരന്‍മാരാണ്. പ്രേക്ഷകരെ പ്രോചോദിപ്പിക്കുകയല്ല ഇവര്‍ ചെയ്യുന്നത് പകരം ആ വ്യക്തിയെ കുറിച്ച് അവ്യക്തമായ ഒരു ചിത്രം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുക, ഒരുപാട് സ്ത്രീകളുമായി കിടപ്പറ പങ്കിട്ടുവെന്ന് പറയുക, സമൂഹത്തെയും കുറ്റപറയുക, മനപൂര്‍വ്വം തെറ്റുകളിലേക്ക് പോകുക ഇതൊന്നും ആരെയും മഹാനാക്കില്ല. ഇത്രയും വൃത്തികേടുകള്‍ ചെയ്തിട്ടും ലവലേശം കുറ്റമില്ലാതെ സഹതാപ തരംഗം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. അതുകൊണ്ടാണ് സഞ്ജു കാണില്ലെന്ന് ഞാന്‍ പറയുന്നത്' പര്‍മാര്‍ പറഞ്ഞു.

മുംബൈയിലെ ഒരു ടാബ്ലോയ്ഡിലെ റിപ്പോര്‍ട്ടറായിരുന്ന ബല്‍ജീത്ത് പര്‍മാറാണ് സഞ്ജയ് ദത്തിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവരുന്നത്. തുടര്‍ന്ന് മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സഞ്ജയ് ദത്തിനെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. 

രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷത്തില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com