'ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യകള്‍ കാണാന്‍ സമയമായി... കൂട്ടരേ';  ഇന്ന് വൈകിട്ട് നാലു മണി വരെ കാത്തിരിക്കൂ

ഇന്ന് നാലു മണിയ്ക്ക് ടീസര്‍ പുറത്തുവിടുമെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്
'ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യകള്‍ കാണാന്‍ സമയമായി... കൂട്ടരേ';  ഇന്ന് വൈകിട്ട് നാലു മണി വരെ കാത്തിരിക്കൂ

മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒടിയനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വപ്‌നചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആവേശത്തോടെയാണ് കേരളം കേട്ടത്. ഇപ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് മറ്റൊരു വിവരം പങ്കുവെച്ചിരിക്കുകയാണ് സൂപ്പര്‍ താരം. ഒടിയന്റെ ടീസര്‍ വരുന്നു. ഇന്ന് നാലു മണിയ്ക്ക് ടീസര്‍ പുറത്തുവിടുമെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. 

''ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യകള്‍ കാണാന്‍ സമയമായി... കൂട്ടരേ' ഇന്ന് നാല് മണിക്ക് ഒടിയന്‍ കാഴ്ചകളുടെ ദിവസവും സമയവും' എന്ന് കുറിച്ച പോസ്റ്ററിനൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. വളരെ ആവേശത്തോടെയാണ് ടീസര്‍ വരുന്ന വിവരം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇതില്‍ 30 കാരനായ ഒടിയനാവാന്‍ മോഹന്‍ലാല്‍ 18 കിലോ ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, സിദ്ധിഖ് തുടങ്ങിയ വലിയ നിര തന്നെ ചിത്രത്തിലുണ്ട്. ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം 123 ദിവസമാണ് ചിത്രീകരിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com