സണ്ണി ലിയോണിയുടെ ഇതുവരെ കേള്‍ക്കാത്ത, അറിയപ്പെടാത്ത ജീവിതം: ഉദ്വോഗഭരിതമായ ട്രെയിലര്‍ കാണാം

താരത്തിനെക്കുറിച്ച് ഇതുവരെയാര്‍ക്കും അറിയാത്ത കഥകള്‍ തുറന്നു കാണിക്കുന്ന വെബ്‌സീരീസാണ് കരണ്‍ജിത് കൗര്‍.
സണ്ണി ലിയോണിയുടെ ഇതുവരെ കേള്‍ക്കാത്ത, അറിയപ്പെടാത്ത ജീവിതം: ഉദ്വോഗഭരിതമായ ട്രെയിലര്‍ കാണാം

സിഖ് കുടുംബത്തില്‍ ജനിച്ച സണ്ണി ലിയോണി ആദ്യം പോണ്‍താരവും പിന്നീട് അറിയപ്പെടുന്ന ബോളിവുഡ് താരവുമായി മാറുവുകയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ചില ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താരത്തിനെക്കുറിച്ച് ഇതുവരെയാര്‍ക്കും അറിയാത്ത കഥകള്‍ തുറന്നു കാണിക്കുന്ന വെബ്‌സീരീസാണ് കരണ്‍ജിത് കൗര്‍. കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള മാറ്റം പറയുന്ന വെബ് സീരീസില്‍ സണ്ണി ലിയോണി തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്.

സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടുവെയ്ക്കാനുമുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. കാനഡയില്‍ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള മാറ്റമാണ് സീരീസില്‍ പ്രമേയമാകുന്നത്.

ഗ്രീന്‍ റൂമില്‍ ഒരുങ്ങുന്ന സണ്ണി ലിയോണിയെ കാണിച്ചു കൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇതിനൊപ്പം സണ്ണിയെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകന്റെ ശബ്ദവുമുണ്ട്. റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത.

സണ്ണി ലിയോണിയുടെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16നു സീ5 വെബ് സൈറ്റില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവരാണ് പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com