ജിമിക്കി കമ്മല്‍ യൂട്യൂബില്‍ നിന്ന് എടുത്ത് മാറ്റാനേ സാധിക്കു, ഓരോ മലയാളിയുടെ മനസിലും ആ ഗാനം ഉണ്ടാകും: ഷാന്‍ റഹ്മാന്‍

യുട്യൂബില്‍ നിന്ന് മാത്രമേ ജിമിക്കി കമ്മല്‍ നിങ്ങള്‍ക്ക് എടുത്തു മാറ്റാന്‍ സാധിക്കൂ.
ജിമിക്കി കമ്മല്‍ യൂട്യൂബില്‍ നിന്ന് എടുത്ത് മാറ്റാനേ സാധിക്കു, ഓരോ മലയാളിയുടെ മനസിലും ആ ഗാനം ഉണ്ടാകും: ഷാന്‍ റഹ്മാന്‍

'ന്റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം ലോകത്താകമാനം തരമഗം സൃഷ്ടിച്ചാണ് മടങ്ങിയത്. ഈ പാട്ട് ചുരുങ്ങിയ സമയം കൊണ്ട് 80 മില്യനില്‍ അധികം ആളുകളാണ് യൂട്യൂബില്‍ കണ്ടത്. പാട്ടിന് ചുവടുവെച്ച് നിരവധിയാളുകള്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ഇതിനെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ രംഗത്തെത്തിയിട്ടുണ്ട്.

യുട്യൂബില്‍ നിന്ന് മാത്രമേ ജിമിക്കി കമ്മല്‍ നിങ്ങള്‍ക്ക് എടുത്തു മാറ്റാന്‍ സാധിക്കൂ. ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നാണ് ഷാന്‍ പറയുന്നത്. ഷാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

'ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പറയാന്‍ നിരവധി പേര്‍ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് നിയമ പ്രകാരം ഈ ഗാനം യൂട്യൂബില്‍ നിന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്'- ഷാന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com