'കൂടെ'ക്ക് മുന്നെ എല്ലാവരുടെയും കൂടെ പൃഥ്വിയും നസ്രിയയും പാര്‍വ്വതിയും
By സമകാലികമലയാളം ഡെസ്‌ക് | Published: 09th July 2018 12:29 PM |
Last Updated: 09th July 2018 12:29 PM | A+A A- |
കൂടെ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിന് കാരണങ്ങളേറെയുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമുള്ള അഞ്ജലീ മേനോന്‍ ചിത്രം, വിവാഹത്തിന് ശേഷം നാലു വര്‍ഷത്തിനിപ്പുറം നസ്രിയ നസീം തിരിച്ചെത്തുന്നു. പിന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് കൂട്ടുകെട്ട്. പ്രേഷകര്‍ക്ക് കാത്തിരിക്കാന്‍ ഇത്രയെല്ലാം പോരെ..!!'
ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതിന് മുന്നോടിയായി ത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറക്കാര്‍ പുറത്തുവിട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പൃഥ്വിയും പാര്‍വ്വതിയും നസ്രിയയും അഞ്ജലിയും അണിയറക്കാരുമെല്ലാം ചേര്‍ന്നുള്ള ഏറെ രസകരമായ മുഹൂര്‍ത്തങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം, ലിറ്റില്‍ സ്വയമ്പ് പോള്‍ ആണ്. പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.