പാര്‍വതിയുടെ നിലപാട് സിനിമയ്ക്ക് വിനയായി; എഎംഎംഎയും ഡബ്ല്യുസിസിയും തന്റെ പ്രശ്‌നം കേട്ടില്ലെന്ന് മൈ സ്റ്റോറിയുടെ സംവിധായിക

പാര്‍വതിയുടെ നിലപാട് സിനിമയ്ക്ക് വിനയായി; എഎംഎംഎയും ഡബ്ല്യുസിസിയും തന്റെ പ്രശ്‌നം കേട്ടില്ലെന്ന് മൈ സ്റ്റോറിയുടെ സംവിധായിക
പാര്‍വതിയുടെ നിലപാട് സിനിമയ്ക്ക് വിനയായി; എഎംഎംഎയും ഡബ്ല്യുസിസിയും തന്റെ പ്രശ്‌നം കേട്ടില്ലെന്ന് മൈ സ്റ്റോറിയുടെ സംവിധായിക

കൊച്ചി: പൃഥിരാജിനും പാര്‍വ്വതിക്കുമെതിരെ മൈ സ്‌റ്റോറി എന്ന സിനിമയുടെ സംവിധായക റോഷ്‌നി ദിനകര്‍. സിനിമയുടെ പ്രചരണത്തിനായി താരങ്ങള്‍ സഹകരിക്കുന്നില്ലെന്നും സംവിധായിക പറഞ്ഞു. മലയാള സിനിമയിലെ ചേരിപ്പോര് തന്റെ സിനിമയുടെ വിജയത്തെ കാര്യമായി ബാധിച്ചെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായക പറഞ്ഞു.

നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണം തന്റെ സിനിമയെ കാര്യമായി ബാധിച്ചു. പൊതുവിഷയങ്ങളിലെ പാര്‍വ്വതി സ്വീകരിച്ച നിലപാടിന് ഇരയായത് ചിത്രവും, സംവിധായികയായ ഞാനുമാണ്. ഇരുവരും ചിത്രത്തില്‍ അഭിനയിച്ചതോടെ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ സിനിമയുടെ പ്രചാരണത്തിനായി ഒപ്പം നില്‍ക്കേണ്ട പൃഥിരാജും പാര്‍വതിയും അതിന് തയ്യാറായില്ലെന്നും സംവിധായിക പറഞ്ഞു

എവിടെയെങ്കിലും ഈ സിനിമയെ പറ്റി പാര്‍വതി പറയുന്നത് നിങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. ചലചിത്രമേഖലയില്‍ താന്‍ ഒരു പുതുമുഖമാണ്. തനിക്കെതിരായ വികാരങ്ങളല്ല ചിത്രത്തിന് ആള്‍ എത്താത്. ഇരുവരും പലപ്പാഴും പറയുന്ന അഭിപ്രായങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ ബാധിച്ചു. 

സിനിമ ഇറങ്ങുന്നതിന് മുന്‍പായി തന്നെ സമൂഹമാധ്യമങ്ങളില്‍ ഇത് ഒരുമോശം ചിത്രമാണെന്ന രീതിയില്‍ പ്രചാരണമുണ്ടായി. മലയാള സിനിമയില്‍ പുതുമുഖമായതിനാല്‍ ഒരു സംഘടനയുടെയും പിന്തുണ ലഭിച്ചില്ല. വുമന്‍സ് ഇന്‍ കളക്ടീവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാനാവുന്ന രീതിയില്‍ സംഘടന വളര്‍ന്നിട്ടില്ലെന്നായിരുന്നു സജിത മഠത്തില്‍ പറഞ്ഞതെന്നും സംവിധായിക പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com