'മധ്യവയസില്‍ നടികള്‍ക്ക് അവസരം നഷ്ടപ്പെടും എന്ന് പറയുന്നു, എന്നാല്‍ ഞാന്‍ ഈ വയസിലാണ് സ്വതന്ത്രയായത്'

രോഗം വന്നാല്‍ മാനസികമായി തകര്‍ന്ന് പോകുന്നവരാണ് മിക്കവരും. രോഗാവസ്ഥയോട് പൊരുതി നില്‍ക്കണമെങ്കില്‍ അതീവ മനോധൈര്യം വേണം.
'മധ്യവയസില്‍ നടികള്‍ക്ക് അവസരം നഷ്ടപ്പെടും എന്ന് പറയുന്നു, എന്നാല്‍ ഞാന്‍ ഈ വയസിലാണ് സ്വതന്ത്രയായത്'

രോഗം വന്നാല്‍ മാനസികമായി തകര്‍ന്ന് പോകുന്നവരാണ് മിക്കവരും. രോഗാവസ്ഥയോട് പൊരുതി നില്‍ക്കണമെങ്കില്‍ അതീവ മനോധൈര്യം വേണം. അങ്ങനെയൊരാളുണ്ട് ബോളിവുഡില്‍. മനീഷ കോയ്രാളയാണത്. രോഗാവസ്ഥയില്‍ തളരാതെ അവര്‍ ഇന്നും പൊരുതി രസകരമായി ജീവിക്കുന്നു. മാനസികമായി അവരിന്നും ചെറുപ്പമാണ്. ഇപ്പോഴും ധാരാളം ചിത്രങ്ങള്‍ താരത്തെ തേടിയെത്തുന്നു.

നടിയെന്ന നിലയില്‍ കൂടുതല്‍ സ്വതന്ത്രയായത് മധ്യവയസിലാണെന്നാണ് മനീഷയുടെ പക്ഷം. പഴയ പോലെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറുമാണെന്ന് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറഞ്ഞു. ഒരു കാലത്തു ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേക്കും ജീവിതത്തിലേക്കും ശക്തമായി തിരിച്ചെത്തുകയാണ്. ജൂണില്‍ റിലീസ് ചെയ്ത ലസ്റ്റ് സ്‌റ്റോറീസാണ് മനീഷയുടെ ഏറ്റവും പുതിയ ചിത്രം. 

മധ്യവയസ് കഴിയുന്നതോടെ നടികള്‍ക്ക് അവസരങ്ങള്‍ കുറയുമെന്നാണ് സാധാരണക്കാരുടെ കാഴ്ച്ചപ്പാട്. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ മറ്റെതു പ്രായത്തേക്കാളും മധ്യവയസിലെത്തിയപ്പോള്‍ സ്വതന്ത്രമായതു പോലെ എനിക്ക് തോന്നുന്നു. മുന്‍കാലങ്ങളില്‍ അഭിനയിച്ചിരുന്നതു പോലെ ഗ്ലാമര്‍ വേഷങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. കാരണം ഞാന്‍ ഒരോ കഥാപാത്രങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. ഏറ്റവും പുതിയ ചിത്രമായ ലസ്റ്റ് സ്‌റ്റോറീസില്‍ ജീവിതത്തില്‍ ആദ്യമായി സ്വിംസ്വീട്ടില്‍ അഭിനയിച്ചു. നാലു ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ലസ്റ്റ് സ്‌റ്റോറീസ്.

നീന്തലും സ്വിംസ്യൂട്ടുമെല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാല്‍, ഇതിനു മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ ആ വേഷം ധരിച്ചിരുന്നില്ല. ചെറുപ്പകാലത്ത് സിം സ്യൂട്ട് ധരിച്ച് അഭിനയിച്ചിട്ടില്ലാത്ത ഞാന്‍ പിന്നെ എന്തിനാണ് ഈ പ്രായത്തില്‍ അതു ധരിച്ച് അഭിനയിക്കുന്നതെന്നു സംവിധായകനോടു ചോദിച്ചു. എന്നാല്‍ സ്‌ക്രീനില്‍ ആളുകള്‍ ഇതുവരെ നിങ്ങളെ ഈ വേഷത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നമ്മള്‍ ഇതു ചെയ്യണം. എന്നെ ഇത് ബോധ്യപ്പെടുത്താന്‍ അദ്ദേഹം നന്നായി പാടുപെട്ടു.

ഇതിനെ തുടര്‍ന്നാണു ഞാന്‍ സിം സ്യൂട്ടില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എനിക്കു നീന്താനും സിം സ്യൂട്ട് ധരിക്കാനും ഇഷ്ടമാണ്. സിനിമാലോകത്ത് എത്തിട്ട് 27 വര്‍ഷമായി. ഇപ്പോഴും ഓരോ ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ആദ്യത്തെ ചിത്രമാണെന്ന തോന്നലാണുള്ളത്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോഴും ഞാന്‍ ആവേശഭരിതയാണ്. അമ്മ വേഷത്തില്‍ അഭിനയിക്കാനും തയ്യാറാണ്മനീഷ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com