'ഇല്ല,  ഈ യുദ്ധത്തില്‍ ഞാന്‍ തനിച്ചല്ല' ;ചിരിച്ചു കൊണ്ട് സൊനാലി പൊരുതാന്‍ തുടങ്ങി; ക്യാന്‍സറിനെ തോല്‍പ്പിച്ചു വരൂവെന്ന് ചലച്ചിത്ര ലോകം

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബേല്‍ അലെന്‍ഡേ ഇങ്ങനെ പറഞ്ഞിട്ടുണ്ട്,നമ്മുടെ ഉള്ളിലെ ശക്തി പുറത്തുവരുന്നത് വരെ നമ്മളെത്ര ശക്തരാണ് എന്ന് നമ്മളറിയുകയേ ഇല്ലയെന്ന്
'ഇല്ല,  ഈ യുദ്ധത്തില്‍ ഞാന്‍ തനിച്ചല്ല' ;ചിരിച്ചു കൊണ്ട് സൊനാലി പൊരുതാന്‍ തുടങ്ങി; ക്യാന്‍സറിനെ തോല്‍പ്പിച്ചു വരൂവെന്ന് ചലച്ചിത്ര ലോകം

മുംബൈ: സൊനാലിയുടെ കണ്ണുകളിലെ തിളക്കം അല്‍പ്പം കൂടിയിട്ടേയുള്ളൂ, ചിരിക്ക് മങ്ങലേ ഇല്ല. പോസിറ്റീവായി ഇരുന്നാണ്  ഈ പരീക്ഷണത്തെ അതിജീവിക്കുകയെന്ന് സൊനാലി പറയുന്നു.' എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബേല്‍ അലെന്‍ഡേ ഇങ്ങനെ പറഞ്ഞിട്ടുണ്ട്,നമ്മുടെ ഉള്ളിലെ ശക്തി പുറത്തുവരുന്നത് വരെ നമ്മളെത്ര ശക്തരാണ് എന്ന് നമ്മളറിയുകയേ ഇല്ലയെന്ന്.യുദ്ധത്തിന്റെയും ദുരന്തങ്ങളുടെയും സമയങ്ങളിലാണ് മനുഷ്യര്‍ അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. അതിജീവനത്തിനുള്ള കഴിവ് അങ്ങേയറ്റം സന്തോഷകരമായ ഒന്നാണ് ' എന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചികിത്സയുടെ ഭാഗമായി മുടി മുറിച്ച ചിത്രത്തോടൊപ്പമാണ് സൊണാലി വിശേഷങ്ങള്‍ പങ്കുവച്ചത്.

നിങ്ങളുടെയൊക്കെ സ്‌നേഹക്കടലിനുള്ളിലാണ് കുറച്ച് ദിവസങ്ങളായി ഞാനുള്ളത്. ക്യാന്‍സറുമായി പടവെട്ടിയ ഓരോരുത്തരുടെയും അനുഭവങ്ങള്‍ തനിക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ലെന്നും സൊനാലി പറയുന്നു. 

 കഴിഞ്ഞയാഴ്ചയാണ് താന്‍ ക്യാന്‍സറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബോളിവുഡ് താരമായ സൊനാലി വെളിപ്പെടുത്തിയത്. ചെറിയ വേദനയില്‍ തുടങ്ങിയ പരിശോധനയാണ് രോഗ നിര്‍ണയത്തില്‍ എത്തിച്ചത്. ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com