'ആരാധ്യ, എന്റെ ലോകം നീയാണ്'.. വിമര്‍ശകരുടെ വായടപ്പിച്ച് ഐശ്വര്യയുടെ ചുംബനം വീണ്ടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2018 11:11 PM |
Last Updated: 11th July 2018 11:11 PM | A+A A- |

പാരീസ്: വിമര്‍ശകര്‍ പറയുന്നത് ആഷിന് പണ്ടേ പുല്ലാണ്. മകള്‍ ആരാധ്യയുമൊത്ത് പാരീസിലെ ഡിസ്‌നികാസിലില്‍ എത്തിയ ചിത്രമാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞാരാധ്യയെ എടുത്തുയര്‍ത്തി ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ റായി ആരാധകര്‍ക്കായി പങ്കുവച്ചത്.കാന്‍ ഫെസ്റ്റിവലില്‍ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് ശരിയല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്നതാണ് പുതിയ ചിത്രം. കുഞ്ഞിന്റെ ചുണ്ടുകളില്‍ അമ്മമാര്‍ ഇങ്ങനെ ഉമ്മ വയ്ക്കാറില്ലെന്നായിരുന്നു അന്ന് വിമര്‍ശകര്‍ ഉന്നയിച്ച ആരോപണം.
ആരാധ്യയുമൊത്ത് ചിലവിടാന്‍ കിട്ടുന്ന സമയങ്ങളെല്ലാം ആഷ് ആഘോഷമാക്കാറുണ്ട്. എന്റെ രാജകുമാരിയുടെ സന്തോഷമാണ് എന്റെ സന്തോഷമെന്നും ആരാധ്യ എന്റെ ലോകമാണെന്നുമുള്ള ചെറിയ കുറിപ്പോടെയാണ് അവര്‍ ചിത്രം പങ്കുവച്ചത്.
മകളെ പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത അമ്മയാണ് ആഷെന്ന് ജയാബച്ചന്‍ മുമ്പ് പറഞ്ഞിരുന്നു. ഐശ്വര്യയും മകളും ഡിസ്‌നികാസിലില്‍ അടിച്ചുപൊളിക്കുമ്പോള്‍ അഭിഷേക് ബച്ചന്‍ റഷ്യന്‍ ലോകകപ്പിന്റെ തിരക്കിലാണ്. അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ഫണ്ണി ഖാനാണ് ഐശ്വര്യയുടെ പുതിയ ചിത്രം.