അപ്രതീക്ഷിത സന്ദര്‍ശനവുമായി രജനീകാന്ത് ബേലൂര്‍ മഠത്തില്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ബേലൂര്‍ മാത്‌നെ കാണാന്‍ വെസ്റ്റ് ബംഗാളിലെ ബേലൂര്‍ മഠത്തില്‍.
അപ്രതീക്ഷിത സന്ദര്‍ശനവുമായി രജനീകാന്ത് ബേലൂര്‍ മഠത്തില്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് വെസ്റ്റ് ബംഗാളിലെ ബേലൂര്‍ മഠത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. തന്റെ ചെന്നൈ യാത്ര തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിട്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനി ബേലൂര്‍ മഠത്തിലെത്തി സ്വാമി സ്മരണാനന്ത മഹാരാജുമായി സന്ദര്‍ശനം നടത്തിയത്. 

അല്‍പ്പസമയം മഠത്തില്‍ തങ്ങി സ്വാമിയുടെ അനുഗ്രഹം നേടി സൂപ്പര്‍സ്റ്റാര്‍ ചെന്നൈയിലേക്ക് മടങ്ങി. ഡാര്‍ജലിങ്ങില്‍ വെച്ച് നടന്ന സിനിമാ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. വളരെ യാദൃശ്ചികമായ സന്ദര്‍ശനമായിരുന്നെങ്കിലും സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള ഏതാനും പുസ്തകങ്ങള്‍ ബേലൂര്‍ മാഠത്തിന്് നല്‍കിയാണ് നടന്‍ ചെന്നൈയിലേക്ക് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com