ദൃശ്യവും മെമ്മറീസും ചേര്‍ത്തുവെച്ചൊരു ക്ലൈമാക്‌സ്: വീഡിയോ യൂട്യൂബ് ഹിറ്റ്

ദൃശ്യവും മെമ്മറീസും ചേര്‍ത്തുവെച്ച വീഡിയോ യൂട്യൂബ് ഹിറ്റ്
ദൃശ്യവും മെമ്മറീസും ചേര്‍ത്തുവെച്ചൊരു ക്ലൈമാക്‌സ്: വീഡിയോ യൂട്യൂബ് ഹിറ്റ്

ജിത്തു ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിലെ അതിബുദ്ധിമാനായ ജോര്‍ജുകുട്ടി തുമ്പില്ലാതെ ഒരു കൊലപാതകം ഒളിപ്പിച്ച് വെയ്ക്കുന്നതാണ് കഥ. പൃഥ്വിരാജ് നായകനായെത്തിയ മെമ്മറീസ് എന്ന ഹിറ്റ് ചിത്രത്തില്‍ യാതൊരു തുമ്പുമില്ലാത്ത കൊലപാതകം സമര്‍ത്ഥമായി തെളിയിക്കുന്ന പൃഥ്വിരാജിനെയാണ് കാണാന്‍ കഴിയുന്നത്. 

ഇപ്പോള്‍ ഇരു ചിത്രത്തിലെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ കോര്‍ത്തിണക്കി അതിവിദഗ്ധമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ടു വിസേഴ്‌സ് എന്ന വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ്. മലയാളത്തിലെ ജനപ്രിയ ത്രില്ലറുകളില്‍ പ്രധാനപ്പെട്ട ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും കഥ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ജി.പി.എസ് റിമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനല്‍ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രണ്ട് ചിത്രങ്ങളിലെയും ആരും പെട്ടെന്ന ശ്രദ്ധിക്കാത്ത സാമ്യതകളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് അതൊരു വീഡിയോ ആക്കാം എന്ന് തോന്നിയതെന്ന് എഡിറ്ററായ ജിബിന്‍ പൗലോസ് സജി വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുള്ള കുറിപ്പില്‍ പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

ദൃശ്യത്തിലെ വരുണ്‍ കാണാതാകുന്ന കേസ് മെമ്മറീസിലെ പൃഥ്വിരാജ് കഥാപാത്രമായ സാം അലക്‌സ് അന്വേഷിക്കുന്നതായിട്ടാണ് എഡിറ്റ് വീഡിയോയിലെ കഥ മുന്നോട്ട് പോകുന്നത്. മുന്‍പും വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോകള്‍ ഇറക്കിയിട്ടുണ്ട് ജിബിന്‍ പൗലോസിന്റെ ജി.പി.എസ് റിമിക്‌സ്. ഇവരുടെ അണ്‍ഒഫിഷ്യല്‍ ട്രെയിലറുകള്‍ക്കും ആരാധകരേറെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com