നടന്‍മാരുടെ തോളോട് ചേര്‍ന്ന് ഒരു നടി: ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക ചോപ്ര

തൊഴില്‍വിഹിതത്തിന്റെ കാര്യത്തില്‍ ഇന്നും സ്ത്രീ-പുരുഷ വിവേചനം നേരിടുന്ന മേഖലകളില്‍ ഒന്നാണ് ചലച്ചിത്രവ്യവസായം.
നടന്‍മാരുടെ തോളോട് ചേര്‍ന്ന് ഒരു നടി: ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക ചോപ്ര

തൊഴില്‍വിഹിതത്തിന്റെ കാര്യത്തില്‍ ഇന്നും സ്ത്രീ-പുരുഷ വിവേചനം നേരിടുന്ന മേഖലകളില്‍ ഒന്നാണ് ചലച്ചിത്രവ്യവസായം. സ്ത്രീയ്ക്കും പുരുഷനും ഇവിടെ എന്നും ഏറെ ഏറ്റക്കുറച്ചിലോടെയാണ് വേതനം ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ ചുവടുവെയ്പ്പുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്.

ഇതുവരെ ബോളിവുഡ് നടന്‍മാര്‍ക്ക് മാര്‍ക്ക് മാത്രം ലഭിച്ചിരുന്ന അഭിനയിക്കുന്ന ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം പ്രിയങ്കയ്ക്കും ലഭിക്കും. സല്‍മാന്‍ ഖാന്‍, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കപൂര്‍ എന്നിവരാണ് ബോളിവുഡില്‍ ചിത്രങ്ങളുടെ ലാഭവിഹിതം കൈപറ്റുന്ന നടന്‍മാര്‍. 

ഏറെ നാളുകള്‍ക്ക് ശേഷം ബോളിവുഡിലേക്കുന്ന പ്രിയങ്കയെ കാത്തിരിക്കുന്നത് സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭരതും ഷോണാലി ബോസ് ഒരുക്കുന്ന 'ദി സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രവുമാണ്. 'ദി സ്‌കൈ ഈസ് പിങ്കിന്റെ' ലാഭവിഹിതം പ്രിയങ്കയ്ക്ക് ലഭിക്കും. മിഡ് ഡേ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ ബോളിവുഡില്‍ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന ലേബല്‍ പ്രിയങ്ക സ്വന്തമാക്കും. 

'സ്‌കൈ ഈസ് പിങ്ക് ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണ്. പ്രിയങ്കയുടെ ഇപ്പോഴുള്ള പ്രതിഫലം നല്‍കിയാല്‍ ചിത്രം മുന്നോട്ട് പോവില്ല. അതു കൊണ്ടാണ് ചിത്രത്തിന്റ ഷെയര്‍ വാങ്ങാം എന്ന തീരുമാനത്തില്‍ പ്രിയങ്കയെത്തിയത്. ലാഭത്തിന്റെ എത്ര ശതമാനമാകും വാങ്ങുക എന്നത് തീരുമാനമായിട്ടില്ല.' അണിയറ പ്രവര്‍ത്തകരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തില്‍ ദംഗല്‍ നായിക സൈറ വസീമിന്റെ അമ്മ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. 

പുരുഷനും സ്ത്രീക്കും തുല്യ വേതനം നിലവിലില്ലാത്ത മേഖലകളില്‍ ഒന്നാണ് സിനിമാ വ്യവസായം. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ ശക്തമായ ചുവട് വെയ്പ്പ്. ഫര്‍ഹാന്‍ അക്തര്‍ നായകനാവുന്ന ചിത്രം സിദ്ധാര്‍ഥ് റോയ് കപൂര്‍, റോണി സ്‌ക്രൂവല എന്നിവരാണ് നിര്‍മ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com