ഈ സൗന്ദ്യര്യത്തിന്റെ രഹസ്യം ഇതാണ്? നാദിയ മൊയ്തു പറയുന്നു

രാത്രി എത്ര നേരം വൈകി ഉറങ്ങിയാലും രാവിലെ 7 മണിയ്ക്ക് ഞാന്‍ ജിമ്മില്‍ എത്തിയിരിക്കും
ഈ സൗന്ദ്യര്യത്തിന്റെ രഹസ്യം ഇതാണ്? നാദിയ മൊയ്തു പറയുന്നു

ണ്ണുകളില്‍ കുസൃതി ഒളിപ്പിച്ച ഈ സുന്ദരിയെ നമ്മള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ഇടിച്ച് കയറിയ കുറുമ്പി പെണ്ണ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ കണ്ട അതേ നാദിയ മൊയ്തുവിനെ തന്നെയാണ് ഇപ്പോഴും കാണുന്നത്. സൗന്ദര്യത്തിന് പോലും ഒരു കോട്ടവും തട്ടിയിട്ടില്ല. സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് പലരും നാദിയ മൊയ്തുവിനോട് ചോദിക്കാറുണ്ട്. ഇപ്പോള്‍ അത് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വ്യായാമത്തിലൂടെയാണ് താന്‍ മനസിനേയും ശരീരത്തേയും ചെറുപ്പമാക്കി വെക്കുന്നത് എന്നാണ് കപ്പ ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താരം പറഞ്ഞത്. 

''എത്ര തിരക്കുണ്ടായാലും വ്യായാമം മുടക്കാറില്ല. അതിന് എനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ഞാന്‍ ജിമ്മില്‍ പോയി  വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ സൈസ് സീറോ ആകാനാണ് എന്ന് കരുതുന്നവരുണ്ട്. നന്നായി ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സൈസ് സീറോ ആകേണ്ട. ഞാന്‍ എങ്ങിനെ ഇരിക്കുന്നോ അങ്ങിനെ തന്നെ ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എനിക്കതില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. എനിക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ശരീരം നോക്കുന്നു. 

വ്യായാമം ശരീരത്തിനുവേണ്ടി മാത്രമുള്ള ഒരു കാര്യമല്ല. അത് മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നാണ്. ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ സംഗതിയാണ് പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ശരീരത്തിന് അതുശീലമായാല്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ സംഭവിക്കും. രാത്രി എത്ര നേരം വൈകി ഉറങ്ങിയാലും രാവിലെ 7 മണിയ്ക്ക് ഞാന്‍ ജിമ്മില്‍ എത്തിയിരിക്കും. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് നന്നായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നാദിയ പറഞ്ഞു. 

വണ്ണം കുറയ്ക്കാനാണ് വ്യായാമം ചെയ്യുന്നത് എന്നാണ് പലരും വിചാരിക്കുന്നത് എന്നാല്‍ ആ ശീലത്തിന് നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും നാദിയ പറഞ്ഞു. മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തു എത്തിയ നീരാളി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com