ലൈംഗികബന്ധത്തിന് തയ്യാറുണ്ടോ, ദിവസം മൂന്ന് ലക്ഷം വരെ സമ്പാദിക്കാം, അജ്ഞാത സന്ദേശങ്ങള്‍ക്കെതിരെ പരാതിയുമായി നടി

സാമൂഹിക മാധ്യമങ്ങളില്‍ വന്ന സന്ദേശം അവഗണിക്കാന്‍ തുടങ്ങിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കാന്‍ തുടങ്ങിയതെന്നും നടി
ലൈംഗികബന്ധത്തിന് തയ്യാറുണ്ടോ, ദിവസം മൂന്ന് ലക്ഷം വരെ സമ്പാദിക്കാം, അജ്ഞാത സന്ദേശങ്ങള്‍ക്കെതിരെ പരാതിയുമായി നടി

ചെന്നൈ: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു കൊണ്ടുളള അഞ്ജാത സന്ദേശങ്ങള്‍ക്കെതിരെ പരാതിയുമായി തമിഴ് സിനിമാ സീരിയല്‍ നടി ജയലക്ഷ്മി.  നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്്‌ചെയ്തു. കഴിഞ്ഞ മാസം മുതലാണ് സംഭവങ്ങളുടെ ആരംഭമെന്നാണ് നടിയുടെ മൊഴി.  സാമൂഹിക മാധ്യമങ്ങളില്‍ വന്ന സന്ദേശം അവഗണിക്കാന്‍ തുടങ്ങിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കാന്‍ തുടങ്ങിയതെന്നും നടി  പറഞ്ഞു.

ഡേറ്റിങ്ങ് ആന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് എന്നും സന്ദേശത്തില്‍ എഴുതിയിരുന്നു. ഇത് തീര്‍ത്തും സുരക്ഷിതമാണെന്നും മറ്റൊരാള്‍ അറിയില്ലെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു. ഒരു ദിവസം 50000 മുതല്‍ 3 ലക്ഷം വരെ സമ്പാദിക്കാമെന്നും വാഗ്ദാനമുണ്ട്. സന്ദേശങ്ങള്‍ അയച്ചിരുന്ന നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതിനു തുടര്‍ന്ന് നടി പൊലീസില്‍ പരാതി നല്‍കി. 

നടിമാരായ തന്റെ സുഹൃത്തുക്കള്‍ക്കും ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി, ഇത്തരത്തിലുളള സംഘങ്ങള്‍ക്കുളള പിന്നില്‍ വലിയ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന അറിവ് തന്നെ ഞെട്ടിച്ചുവെന്നും ജയലക്ഷ്മി പറഞ്ഞു. സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. 

സംഭവത്തില്‍ രണ്ട് അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ ചെറുപ്പക്കാര്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്വാഭാവിക വേഷങ്ങള്‍ ചെയ്യുന്ന നടിമാരെ ടാര്‍ജറ്റ് ചെയ്യുകയും ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com