സൈബര്‍ ആക്രമണങ്ങളെ പേടിയില്ല,അവരുടെ ലക്ഷ്യം ഞാനല്ല: പാര്‍വതി

വ്യക്തിപരമായി തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നവരെ അടിച്ചമര്‍ത്താനോ പൂര്‍ണമായും അവഗണിക്കാനോ സാധിക്കില്ല. ആകെ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം നമ്മുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുക എന്നതാണ്‌
സൈബര്‍ ആക്രമണങ്ങളെ പേടിയില്ല,അവരുടെ ലക്ഷ്യം ഞാനല്ല: പാര്‍വതി

കൊച്ചി: സൈബര്‍ ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്നില്ലെന്ന് നടി പാര്‍വതി. നിരന്തരമായി ആക്രമിക്കുന്നവരുടെ ലക്ഷ്യം താന്‍ മാത്രമാണ് എന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
 ഹേറ്റ് ക്യാമ്പെയിനുകള്‍ ഉണ്ടാകുന്ന രീതി ശ്രദ്ധിക്കാറുണ്ട്. വ്യക്തിപരമായി തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നവരെ അടിച്ചമര്‍ത്താനോ പൂര്‍ണമായും അവഗണിക്കാനോ സാധിക്കില്ല. വലിയ രീതിയിലുള്ള സ്വഭാവഹത്യയും നടത്തുന്നുണ്ട്.ഞാന്‍ മാത്രമല്ല ലക്ഷ്യമെന്ന് തോന്നുന്നത് അപ്പോഴാണെന്നും പാര്‍വതി പറഞ്ഞു.

ഇങ്ങനെയുള്ള ആള്‍ക്കൂട്ടത്തോട് വാദിക്കാനോ അവരെ പറഞ്ഞ് മനസിലാക്കാനോ നമുക്ക് പറ്റില്ല. ആകെ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം നമ്മുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുക എന്നതാണ്‌. കുറച്ചു വൈകിയാണെങ്കിലും അതിന്റെ ഫലം കണ്ടു തുടങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്നും 'ദി ഹിന്ദു'വിന് നല്‍കിയെ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ചൂണ്ടിക്കാണിച്ചത് മുതലാണ് പാര്‍വതിക്കെതിരെ ഹേറ്റ് ക്യാമ്പെയ്ന്‍ ഫാന്‍സുകാര്‍ ആരംഭിച്ചത്. പാര്‍വതി അഭിനയിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും പാട്ടുകള്‍ ഇറങ്ങുമ്പോഴും ഡിസ്ലൈക്ക് ക്യാമ്പെയിനും നെഗറ്റീവ് റിവ്യൂവുമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടുന്നത്. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത 'മൈ സ്റ്റോറി'ക്കെതിരെയും അഞ്ജലി മേനോന്റെ ' കൂടെ'യ്‌ക്കെതിരെയും വലിയ നെഗറ്റീവ് പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com