ഡ്യൂയറ്റ് പാടി ഹീറോ ആകാന്‍ എനിക്ക് കഴിയുമായിരുന്നില്ല; തന്നെ വില്ലനില്‍ നിന്ന് ഹീറോയാക്കിയത് മമ്മൂട്ടിയെന്ന് സത്യരാജ് 

മമ്മൂട്ടി അഭിനയിച്ച മലയാള ചിത്രങ്ങള്‍ കാരണമാണ് താന്‍ ഹീറോയായതെന്നാണ് സത്യരാജിന്റെ വാക്കുകള്‍
ഡ്യൂയറ്റ് പാടി ഹീറോ ആകാന്‍ എനിക്ക് കഴിയുമായിരുന്നില്ല; തന്നെ വില്ലനില്‍ നിന്ന് ഹീറോയാക്കിയത് മമ്മൂട്ടിയെന്ന് സത്യരാജ് 

ഴുപത്തിയഞ്ചു സിനിമകളില്‍ വില്ലനായി അഭിനയിച്ച തന്നെ ഹീറോയാകാന്‍ സഹായിച്ചത് മമ്മൂട്ടിയാണെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത തെന്നിന്ത്യന്‍ താരം സത്യരാജ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിന്റെ  ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കവെയാണ് വില്ലനായി മാത്രം അഭിനയിച്ചിരുന്ന തന്നെ ഹീറോയാക്കിയത് മമ്മൂട്ടിയാണെന്ന് സത്യരാജ് തുറന്നുപറഞ്ഞത്. 

മമ്മൂട്ടി അഭിനയിച്ച മലയാള ചിത്രങ്ങള്‍ കാരണമാണ് താന്‍ ഹീറോയായതെന്നാണ് സത്യരാജിന്റെ വാക്കുകള്‍. വാര്‍ത്ത, പൂവിന് പുതിയ പൂന്തെന്നല്‍, ആവനാഴി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ റീമേക്കുകളിലെല്ലാം നായകന്‍ സത്യരാജായിരുന്നു. ഡ്യൂയറ്റ് പാടി ഹീറോ ആകാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും മമ്മൂട്ടി അഭിനയിച്ച പല സിനിമകളുടെയും റീമേക്കുകളില്‍ നായകനായതാണ് തനിക്ക് വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറ്റം നേടിതന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഓഡിയോ റിലീസിന് പിന്നാലെ പേരന്‍പിന്റെ ടീസറും ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഒരു കുഞ്ഞിനോട് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പുലര്‍ത്തുന്ന ആത്മബന്ധമാണ് പ്രതിപാദിക്കുന്നതെന്ന് ടീസര്‍ വ്യക്തമാക്കുന്നു.

ശരീരം ഭാഗികമായി തളര്‍ന്ന ഒരു കുട്ടിയുടെ ചലനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന മെഗാസ്റ്റാറിനെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇത് എത്ര ശ്രമകരമാണെന്ന് തിരിച്ചറിയുന്ന താരം ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് എത്ര ക്രൂരമാണെന്ന തിരിച്ചറിവിലേക്ക് എത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. 

ദേശീയ അവാര്‍ഡ് ജേതാവ് റാം ആണ് പേരന്‍പിന്റെ സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീര്‍, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, തമിഴ്താരം അഞ്ജലി, സിദ്ധിഖ് തുടങ്ങിയവരാണ് പേരന്‍പിലെ മറ്റ് താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com