80കാരനായി വേഷമിട്ട് വിജയ് സേതുപതി; മേക്കപ്പിടാന്‍ മാത്രം നാലുമണിക്കൂര്‍ (വീഡിയോ കാണാം) 

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിലെ അയ്യ എന്ന കഥാപാത്രമായി മേക്കപ്പിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്
80കാരനായി വേഷമിട്ട് വിജയ് സേതുപതി; മേക്കപ്പിടാന്‍ മാത്രം നാലുമണിക്കൂര്‍ (വീഡിയോ കാണാം) 

ടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‌സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സീതാകാത്തി. അഭിനയപ്രാധാന്യം ഏറെയുള്ള ചിത്രത്തില്‍ എണ്‍പതുകാരന്റെ വേഷത്തിലാണ് വിജയ്‌സേതുപതി എത്തുന്നത്. പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിലെ അയ്യ എന്ന കഥാപാത്രമായി മേക്കപ്പിടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കഥാപാത്രമായി ചായമിടാന്‍ നാല് മണിക്കൂറോളമാണ് വേണ്ടിവരുന്നത്. മേക്കപ്പ് അഴിച്ചുമാറ്റാന്‍ ഒരു മണിക്കൂറും. പ്രോസ്‌തെറ്റിക് മേക്കപ്പാണ് താരം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം വിജയ് സേതുപതിയും ബാലാജിയും അമേരിക്കയില്‍ പോയിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ കെവിന്‍ ഹാനെയും അലക്‌സ് നോബിളുമാണ് താരത്തിന്റെ മേക്കപ്പ് നിര്‍വഹിക്കുന്നത്. 

ദേശീയപുരസ്‌കാര ജേതാവായ അര്‍ചനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാര്‍വതി നായര്‍, രമ്യാ നമ്പീശന്‍, ഗായത്രി, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദ്യമായാണ് ഒരു ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ടവേഷം കൈകാര്യം ചെയ്യുന്നത്. പാഷണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തില്‍റെ നിര്‍മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com