ആന്റി ആന്റി... ഓട്ടോഗ്രാഫ്; അനിയത്തിയുടെ സ്‌കൂളില്‍ പോയ അഹാനയ്ക്ക് പിള്ളേര് കൊടുത്ത പണി

അനിയത്തി ദിയയുടെ സ്‌കൂളില്‍ പോയപ്പോഴാണ് കുട്ടി ആരാധകര്‍ അഹാനയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചത്
ആന്റി ആന്റി... ഓട്ടോഗ്രാഫ്; അനിയത്തിയുടെ സ്‌കൂളില്‍ പോയ അഹാനയ്ക്ക് പിള്ളേര് കൊടുത്ത പണി

നടന്‍ കൃഷ്ണകുമാറിന്റെ നാല് നക്ഷത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഡബ്‌സ്മാഷും ഡാന്‍സും പാട്ടുമൊക്കെയായി പിള്ളേര് അടിപൊളിയാണ്. സിനിമ നടിയായതിനാല്‍ മൂത്തമകള്‍ അഹാനയ്ക്ക് ആരാധകര്‍ കുറച്ച് കൂടുതലാണ്. ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫിനുമെല്ലാം ആരാധകര്‍ അഹാനയുടെ അടുത്ത് എത്താറുണ്ട്. എന്നാല്‍ ഇത്രയും ആരാധനാ സ്‌നേഹം അഹാന അടുത്തൊന്നും അനുഭവിക്കാന്‍ വഴിയില്ല. അനിയത്തി ദിയയുടെ സ്‌കൂളില്‍ പോയപ്പോഴാണ് കുട്ടി ആരാധകര്‍ അഹാനയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചത്. 

കൂട്ടുകാരിയുടെ ചേച്ചിയാണെങ്കിലും കുറച്ചുകൂടി ബഹുമാനം കാണിക്കാന്‍ പിള്ളേര് ആന്റി എന്നുവരെ അഹാനയെ വിളിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അനിയത്തിയുടെ സ്‌കൂളില്‍ നടന്ന സംഭവം വ്യക്തമാക്കിയത്. ആന്റി ആന്റി ഓട്ടോഗ്രാഫ് എന്നുവരെ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com