ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക; സല്‍മാനും അക്ഷയും ഇടംപിടിച്ചു, കിംഗ് ഖാന്‍ പുറത്ത് 

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക; സല്‍മാനും അക്ഷയും ഇടംപിടിച്ചു, കിംഗ് ഖാന്‍ പുറത്ത് 

പ്രതിഫലത്തില്‍ ഏറ്റവും മുന്നിലുള്ള നൂറ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ബോളിവുഡ് താരങ്ങളായ സര്‍മാന്‍ ഖാനും അക്ഷയ് കുമാറും

പ്രതിഫലത്തില്‍ ഏറ്റവും മുന്നിലുള്ള നൂറ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ബോളിവുഡ് താരങ്ങളായ സര്‍മാന്‍ ഖാനും അക്ഷയ് കുമാറും ഇടം കണ്ടെത്തി. 41കാരനായ അമേരിക്കന്‍ ബോക്‌സിങ് ചാമ്പ്യന്‍ ഫ്‌ളോയിഡ് മെയ്‌വെതറാണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാമത്. നടന്‍ ജോര്‍ജ്ജ് ക്ലൂണിയാണ് പട്ടികയില്‍ രണ്ടാ സ്ഥാനത്ത്. 

405ലക്ഷം ഡോളര്‍ പ്രതിഫലവുമായി അക്ഷയ് കുമാര്‍ പട്ടികയില്‍ 76-ാം സ്ഥാനത്താണ്. സല്‍മാന്‍ 82-ാമതായാണ് പട്ടികയില്‍ ഇടം കണ്ടെത്തിയത്. ഫോബ്‌സ് പട്ടികയില്‍ സ്ഥിരമായി ഇടം കണ്ടെത്താറുള്ള ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖിന് ഇക്കുറി സ്ഥാനം ലഭിച്ചില്ല. 380ലക്ഷം ഡോളര്‍ പ്രതിഫലതുകയുമായി 2017ല്‍ 65-ാം സ്ഥാനത്തായിരുന്നു ഷാറൂഖ്. 

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ അക്ഷയ് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വേഷങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് ഫോബ്‌സ് ഓര്‍മ്മപ്പെടുത്തി. പാഡ്മാനിലെ അക്ഷയ്‌യുടെ കഥാപാത്രമാണ് പ്രശംസ പിടിച്ചുപറ്റിയത്. 20തിലധികം ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതുവഴിയുള്ള സമ്പാദ്യവും അക്ഷയ്‌യുടെ പ്രതിഫലത്തില്‍ ഉള്‍പ്പെടും. 

ടൈഗര്‍ സിന്ദാ ഹെ പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലെ അഭിനയവും സുസുക്കി, ക്ലോര്‍മിന്റ് പോലുള്ള ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതും സല്‍മാന് ലിസ്റ്റില്‍ ഇടം കണ്ടെത്താന്‍ സഹായിച്ചു. 

ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയും ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററും പോപ് സ്റ്റാര്‍ കാറ്റി പെറിയും ഗായിക ബിയോണ്‍സും പട്ടികയില്‍ ഇടം കണ്ടെത്തിയവരാണ്. മെസി എട്ടാം സ്ഥാനത്തും ക്രിസ്റ്റ്യാനോ പത്താമതുമാണ് പട്ടികയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com