എന്റേത് ചെറിയ ലിസ്റ്റ്: വേറെ ചില നടിമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചുപോകും: ശ്രീ റെഡ്ഡി

നടി ശ്രീറെഡ്ഡിയുടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കാരണം തെന്നിന്ത്യന്‍ ചലച്ചിത്രമ ലോകമാകെ വിവാദക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.
എന്റേത് ചെറിയ ലിസ്റ്റ്: വേറെ ചില നടിമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചുപോകും: ശ്രീ റെഡ്ഡി

ടി ശ്രീറെഡ്ഡിയുടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കാരണം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകമാകെ വിവാദക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. ആദ്യം തെലുങ്ക് സിനിമാ ലോകത്ത് മാത്രമായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍. പിന്നീട് തമിഴ് ചലച്ചിത്ര ലോകത്തേക്കും നടി കടന്നു വന്നിരിക്കുകയാണ്. കോളിവുഡ് കഴിഞ്ഞാല്‍ ഇനി മലയാളി താരങ്ങളാണ് തന്റെ പട്ടികയിലെന്നും നടി വ്യക്താക്കിയിരുന്നു.

നടന്‍ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍.സി എന്നിവര്‍ക്കെതിരേ ഗുരുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. നടന്‍ വിശാല്‍ തന്നെ തുറന്നുപറച്ചില്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു.

പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് പലരും ഇതിനൊരവസാനമില്ലേ എന്ന് ആശ്ചര്യപെടുന്നുമുണ്ട്. ഇതിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ശ്രീ റെഡ്ഡി. തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ പുരുഷന്‍മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്ന ശ്രീറെഡ്ഡി ഇപ്പോള്‍ തനിക്ക് മാത്രമല്ല, ഇത്തരം അനുഭവങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ചില പ്രമുഖ നടിമാരുടെ ലിസ്റ്റുകള്‍ കണ്ടാല്‍ നിങ്ങള്‍ മരിക്കുമെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്.

പേരെടുത്ത് പറയാതെ നടിമാരുടെ പേരിന്റെ സൂചനകള്‍ തന്നാണ് ശ്രീ റെഡ്ഡി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെല്ലാം മികച്ച നടിമാരാണെന്നും മുന്‍നിര നായികമാരാണെന്നും അവര്‍ അവരുടെ ലിസ്റ്റിനെക്കുറിച്ച് തുറന്ന് പറയുകയാണെങ്കില്‍ ആ വലിയ ലിസ്റ്റ് കണ്ട് നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്.

മുന്‍നിര നായികമാരായ തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് സൂചനകളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. ഇതിന് പുറമേ ഹന്‍സികയെയും തമന്നയെയും ശ്രീ റെഡ്ഡി പരാമര്‍ശിക്കുന്നുണ്ട്. ഹാന്‍സികയുടേയും തമന്നയുടേയും കയ്യിലും വലിയ ലിസ്റ്റ് ഉണ്ട്, ഞാന്‍ ഉദ്ദേശിച്ചത് ചിത്രങ്ങളാണെന്നാണ് ശ്രീ റെഡ്ഡിയുടെ പരിഹാസ രൂപേണെയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com