ഞാന്‍ സൂപ്പര്‍ ഫീമെയ്ല്‍ അല്ല;സൈബര്‍ ആക്രമണങ്ങളില്‍ വീട്ടുകാര്‍ക്ക് പേടിയുണ്ട്: പാര്‍വതി

ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സത്യം പറയുക എന്നതും. അത് വീട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും പാര്‍വ്വതി
ഞാന്‍ സൂപ്പര്‍ ഫീമെയ്ല്‍ അല്ല;സൈബര്‍ ആക്രമണങ്ങളില്‍ വീട്ടുകാര്‍ക്ക് പേടിയുണ്ട്: പാര്‍വതി

ദുബൈ: ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല താനെന്ന് പാര്‍വതി. സംഘടിതമായി നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല പേടിയുണ്ട്.പക്ഷേ തന്റെ സ്വഭാവം ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞു. ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സത്യം പറയുക എന്നതും. അത് വീട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും പാര്‍വ്വതി പറഞ്ഞു. സിനിമാ രംഗത്തേക്ക് ഇനി വരുന്നവര്‍ക്ക് കൂടിവേണ്ടിയാണ് തന്നെപ്പോലെയുള്ളവര്‍ സംസാരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

 ആളുകള്‍ മാറണമെന്നോ, എന്നോട് യോജിക്കണമെന്നോ ആരോടും പറയാറില്ല. ആവശ്യമായ ഒരു ചര്‍ച്ചയ്ക്കാണ് ഞാന്‍ തുടക്കം കുറിച്ചത് എന്ന് വിശ്വസിക്കുന്ന ചെറിയ കൂട്ടം മനുഷ്യര്‍ ഉണ്ട്. അത്രയും മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാട്രിയാര്‍ക്കല്‍ ആയി കണ്ടീഷന്‍ ചെയ്യപ്പെട്ടവരാണ് കൂടുതല്‍ സ്ത്രീകളും. അതുകൊണ്ടാണ് മാറ്റത്തിനായുള്ള ചര്‍ച്ചകളില്‍ അവര്‍ക്ക് താത്പര്യം ഇല്ലാത്തത്. വിമര്‍ശിക്കുന്നവര്‍ അത് ചെയ്യട്ടെ, സത്യമെന്ന് തോ്‌നുന്നതില്‍ ഉറച്ച് നില്‍ക്കുമെന്നും പാര്‍വതി പറഞ്ഞു. 

ബാംഗ്ലൂര്‍ ഡേയ്‌സ് വരെ ബോക്‌സ് ഓഫീസ് വിജയം തനിക്ക് പരിചയം ഇല്ലാതിരുന്ന കാര്യമാണ് അതുകൊണ്ട് തന്നെ പ്രക്ഷേകരുമായുള്ള ബന്ധത്തെ വളരെ പ്രാധന്യത്തോടെയാണ് കാണുന്നതെന്നും അവര്‍ ' ഗള്‍ഫ് മാധ്യമത്തിന്' നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ശേഷം പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈസ്‌റ്റോറിക്കെതിരെയും അഞ്ജലി മേനോന്‍ ചിത്രമായ 'കൂടെ'യ്‌ക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഹേററ്/ഡിസ്ലൈക്ക് ക്യാമ്പെയ്ന്‍ നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com