സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്, അത് ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം: സെയ്ഫ് അലിഖാന്‍

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തില്ലെന്നും ശബ്ദമുയര്‍ത്തുന്നവര്‍ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടുന്നതാണ്
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്, അത് ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം: സെയ്ഫ് അലിഖാന്‍

മുംബൈ: ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ജീവന്‍ അപകടത്തിലാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. വിമര്‍ശനത്തിന് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് അത് മറികടക്കുന്നവര്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.  അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തില്ലെന്നും ശബ്ദമുയര്‍ത്തുന്നവര്‍ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടുന്നതാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതിമാറി പ്രണയിക്കുന്നത് വരെ ഒരാളുടെ ജീവനെടുക്കാന്‍ വേണ്ട കുറ്റമായി രാജ്യത്ത് മാറിയിട്ടുണ്ടെന്നും ക്വിന്റിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.നെറ്റ് ഫഌക്‌സ് സംപ്രേഷണം ചെയ്യുന്ന 'സേക്രഡ് ഗെയിംസ്'  എതിര്‍പ്പുയര്‍ന്നാല്‍ നിര്‍ത്തേണ്ടി വരുമെന്ന് ഭയമുണ്ടെന്നും സെയ്ഫ് സൂചിപ്പിച്ചു.


രാജീവ് ഗാന്ധിയെ അപമാനിക്കുന്നതായും ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതായും കാണിച്ച് സേക്രഡ് ഗെയിംസിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
നവാസുദ്ദീന്‍ സിദ്ദിഖ്വിയും നസറുദ്ദീന്‍ ഷായും സെയ്ഫ് അലിഖാന് പുറമേ ഇതില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com