എന്റെ നിലപാട് ബന്ധങ്ങളെ തകര്‍ക്കുമായിരിക്കും, എനിക്കതില്‍ ആശങ്കയില്ല: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മലയാള നടന്‍മാരെ വിമര്‍ശിച്ച് കമല്‍ഹാസന്‍

ഈ വിഷയത്തില്‍ മലയാളത്തിലെ നടന്മാര്‍ പുലര്‍ത്തുന്ന മൗനം തന്നെ ഞെട്ടിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
എന്റെ നിലപാട് ബന്ധങ്ങളെ തകര്‍ക്കുമായിരിക്കും, എനിക്കതില്‍ ആശങ്കയില്ല: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മലയാള നടന്‍മാരെ വിമര്‍ശിച്ച് കമല്‍ഹാസന്‍

ടിയെ ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തില്‍ അപലപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഈ വിഷയത്തില്‍ മലയാളത്തിലെ നടന്മാര്‍ പുലര്‍ത്തുന്ന മൗനം തന്നെ ഞെട്ടിക്കുന്നുവെന്നും ലിംഗ സമത്വത്തിനായി സംസാരിക്കുന്നതില്‍നിന്ന് ഇവരെ പിന്നോട്ട് വലിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

'ലിംഗ സമത്വ പ്രശ്‌നങ്ങളില്‍ ഇടപെടാനും സംസാരിക്കാനും നടന്മാരെ പിന്നോട്ട് വലിക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ല. എനിക്കുറപ്പാണ്, എല്ലാവര്‍ക്കും ഇതേക്കുറിച്ച് ആശങ്കയുണ്ടാകും, അതേസമയം, അവരൊക്കെ പഴയ ആളുകളായിരിക്കും. അവരൊക്കെ ഉറക്കമുണര്‍ന്ന് മനസ്സിലാക്കേണ്ട കാര്യം നമ്മുടെ രാജ്യം ഒരിക്കല്‍ ഭരിച്ചിരുന്നത് വനിതാ പ്രധാനമന്ത്രിയായിരുന്നു. അവര്‍ ചില തെറ്റുകള്‍ ചെയ്തു നമ്മള്‍ അവരെ വിമര്‍ശിച്ചു. എന്നിട്ടും നമ്മള്‍ അവരെ തിരികെ കൊണ്ടുവന്നു. സമൂഹം എന്ന നിലയില്‍ നമ്മള്‍ ആരെയും വെറുതെ വിടാന്‍ പോകുന്നില്ല, ആരെയും മനപ്പൂര്‍വം വേട്ടയാടുന്നുമില്ല'- കമല്‍ഹാസന്‍ പറഞ്ഞു.

'എന്റെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെ പോലും ബാധിച്ചേക്കാം എങ്കിലും അത് എന്നെ ആശങ്കപ്പെടുത്തുന്നില്ല. മോഹന്‍ലാല്‍ എന്റെ അടുത്ത സുഹൃത്താണ്, ഞങ്ങള്‍ ഏതാണ്ട് അടുത്ത് അടുത്താണ് താമസിക്കുന്നതും. എന്റെ കാഴ്ച്ചപ്പാടുകളോട് അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടായേക്കാം, എന്ന് വെച്ച് അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയണമെന്നില്ല. നാളെ, അദ്ദേഹം എന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളോട് വിയോജിപ്പ് തോന്നിയാല്‍ അദ്ദേഹം അത് പറയും എന്ന് വെച്ച് ഞാന്‍ അദ്ദേഹത്തിനെതിരെ നിലകൊള്ളില്ല'- കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com