വീണ്ടുമൊരു ഹിറ്റിന് തയാറായി ലിജോ ജോസ് പെല്ലിശേരി

നേരത്തെ വിനായകനെ നായകനാക്കി പോത്ത് എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വീണ്ടുമൊരു ഹിറ്റിന് തയാറായി ലിജോ ജോസ് പെല്ലിശേരി

ങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി പുതിയ ചിത്രവുമായി എത്തുന്നു. ജല്ലിക്കെട്ട് എന്നാണ് സിനിമയുടെ പേര്. ലിജോയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിങ് ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള.

നേരത്തെ വിനായകനെ നായകനാക്കി പോത്ത് എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജല്ലിക്കെട്ടില്‍ ആന്റണി വര്‍ഗീസ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓ. തോമസ് പണിക്കര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com