അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഇടയാക്കിയ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുകയാണെന്നും അത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആനന്ദ് പട്‌വര്‍ദ്ധന്‍
അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

തിരുവനന്തപുരം: ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഇടയാക്കിയ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുകയാണെന്നും അത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രമുഖ ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മറ്റു പലവിഷയങ്ങളിലും എന്ന പോലെ കേരളം മാതൃകയാണ്. രാജ്യത്ത് വന്‍തോതില്‍ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. 

എന്റെ നിലപാടുകളുടെ പ്രഖ്യാപനമാണ് എന്റെ സിനിമകള്‍. കലാകാരന്മാര്‍ അവരുടെ കലാസൃഷ്ടികള്‍ തന്നെയാണ് നിലപാടുകളായി അവതരിപ്പിക്കുന്നതെന്നും പട് വര്‍ദ്ധന്‍ പറഞ്ഞു. നിലപാടുകള്‍ ചലച്ചിത്രമാക്കാന്‍  ഒട്ടേറെ പ്രയാസമുള്ള കാലമാണിത്. വെല്ലുവിളികളെ നേരിടാനുള്ള മനസ്സുണ്ടായാലേ ഇന്നത്തെകാലത്ത് ഒരു സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിയൂ.  മേളയില്‍ റിബല്‍ വിത്ത് എ കോസ് എന്ന പ്രത്യേക വിഭാഗത്തില്‍ പട് വര്‍ദ്ധന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകളുമായി 'നമ്മ ഗൗരി'

എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ആയുധമെടുക്കുന്നവര്‍ക്ക് താക്കീതായി രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്ര മേളയില്‍ നമ്മ ഗൗരി എത്തുന്നു.. അക്രമികളുടെ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി  ലങ്കേഷിന്റെ ജീവിതവും  നിലപാടുകളും  പ്രമേയമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സിലെ പ്രദീപ് കെ പി ആണ്.

നിലപാടുകളുടെ പേരില്‍ അക്രമികള്‍ കൊലപ്പെടുത്തിയ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, സച്ചിന്‍ മാലി, ശീതള്‍ സാഥേ, സാഗര്‍ ഗോഖലെ, രമേഷ് ഗെയ്‌ചോര്‍ എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായ ചിത്രവും മേളയിലുണ്ട്. ആനന്ദ് പട് വര്‍ദ്ധന്‍: റിബല്‍ വിത്ത് എ കോസ് വിഭാഗത്തിലാണ് യു ക്യാന്‍ ഡിസ്‌ട്രോയ് ദ ബോഡി എന്ന ഈ ശ്രദ്ധാഞ്ജലി പ്രദര്‍ശിപ്പിക്കുക. നമ്മ ഗൗരി നിളാ തിയേറ്ററില്‍ 22 ന്  വൈകുന്നേരം 6.30 നും യു ക്യാന്‍ ഡിസ്‌ട്രോയ് ദ ബോഡി  24 ന് രാവിലെ 11.45 നുമാണ്  പ്രദര്‍ശിപ്പിക്കുക.

ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ്  മേളയുടെ കഥാ വിഭാഗം ജൂറി അധ്യക്ഷയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com