അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരും; പുതിയ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ലിജോ ജോസ്

സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും 
അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരും; പുതിയ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ലിജോ ജോസ്

ഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചളിമണ്ണില്‍ വരച്ചിട്ട ജെല്ലിക്കെട്ട് എന്ന പേരും പോത്തിന്റെ രൂപവും ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ലിജോ ജോസ് തയാറായിട്ടില്ല. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞത്. 

അതിനിടെ തന്റെ ചിത്രത്തിലെ യഥാര്‍ത്ഥ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. ഒരു പോത്തും കുറേ മനുഷ്യരുമാണ് അഭിനയിക്കുന്നത് എന്നാണ് തന്റെ ഫേയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ നായകനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആന്റണി വര്‍ഗീസും നിമിഷാ സജയനും പ്രധാന വേഷത്തിലെത്തുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. എസ് ഹരീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് തോമസ് പണിക്കരാണ്. അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കെട്ടിന്റെയും ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. വിനായകനെ നായകനാക്കി പോത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com