താരസംഘടനയെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതം: ബാലചന്ദ്ര മേനോന്‍

താരസംഘടനയായ എ.എം.എം.എയെ രാഷ്ട്രീയ  നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതമാണെന്ന് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍
താരസംഘടനയെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതം: ബാലചന്ദ്ര മേനോന്‍

കൊല്ലം: താരസംഘടനയായ എ.എം.എം.എയെ രാഷ്ട്രീയ  നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതമാണെന്ന് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. പീഡനക്കേസിലെ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കു മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ എന്നാലും ശരത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. 

ഇരുപത്തിരണ്ടാമത്തെ വയസില്‍ മലയാള സിനിമയില്‍ നിരവധി മേഖലകള്‍ ഒരേസമയം കൈകാര്യം ചെയ്ത താനാണ് സിനിമ രംഗത്തെ ആദ്യ ന്യൂജന്‍ എന്നും അദ്ദേഹം പറഞ്ഞു.വാാണിജ്യ സിനിമകളിലെ പുതിയ പ്രവണതകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. 

സമൂഹമാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞില്ല എന്നത് ഒരു പരാജയമാണ്. സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പിള്ളേരുടെ പിറകെ ഓടിയാലെ സിനിമ വിജയിക്കൂവെന്ന സ്ഥിതിയാണ്. അതു തികച്ചും ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാലും ന്യൂജെന്‍ സിനിമകളിലെ എല്ലാ കുഴപ്പങ്ങളേയും ഇപ്പോഴും വിമര്‍ശിക്കുമെന്നു പറഞ്ഞ അദ്ദേഹം 27ന് റിലീസ് ചെയ്യുന്ന പുതിയ സിനിമയിലും പുതുമുഖങ്ങളെ അണിനിരത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. മുന്‍ സിനിമകള്‍ വിജയിപ്പിച്ച കുടുംബപ്രേക്ഷകര്‍ തന്നെയാണ് തന്റെ കരുത്തെന്നും പത്രപ്രവര്‍ത്തനമാണു തന്റെ അടിത്തറ രൂപപ്പെടുത്തിയതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com