'പിന്നേ, വിശ്വസിക്കാന്‍ പറ്റുന്ന കാര്യൊല്ലേ ഇവിടെ നടക്കണേ'; കള്ളക്കഥ പറയുന്ന കിനാവള്ളിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഹോറര്‍ മൂഡില്‍ ഒരുക്കുന്ന സൗഹൃദ ചിത്രം ഈ മാസം 27 നാണ് തീയെറ്ററുകളില്‍ എത്തുന്നത്
'പിന്നേ, വിശ്വസിക്കാന്‍ പറ്റുന്ന കാര്യൊല്ലേ ഇവിടെ നടക്കണേ'; കള്ളക്കഥ പറയുന്ന കിനാവള്ളിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പുതുമുഖ താരങ്ങളെ അണിനിരത്തി സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളിയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. നടന്‍ കുഞ്ചാക്കോ ബോബനാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഹോറര്‍ മൂഡില്‍ ഒരുക്കുന്ന സൗഹൃദ ചിത്രം ഈ മാസം 27 നാണ് തീയെറ്ററുകളില്‍ എത്തുന്നത്. 

ആറ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ശിക്കാരിശംഭു എന്ന ചിത്രത്തിനു ശേഷമുള്ള സുഗീതിന്റെ ചിത്രമാണിത്. നവാഗതരായ ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com