സിംപിളായി ഓട്ടോയില്‍ വന്നിറങ്ങി പൃഥ്വിരാജ്; കട്ടത്താടിവെച്ച് ചെകുത്താന്റെ കാറുമായി മോഹന്‍ലാല്‍: ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

കറുത്ത അംബാസിഡറില്‍ കയറാന്‍ തയാറായാണ് മോഹന്‍ലാലിന്റെ നില്‍പ്പ്.
സിംപിളായി ഓട്ടോയില്‍ വന്നിറങ്ങി പൃഥ്വിരാജ്; കട്ടത്താടിവെച്ച് ചെകുത്താന്റെ കാറുമായി മോഹന്‍ലാല്‍: ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

ടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിരുന്നു. അതിന് പിന്നാലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഓട്ടോയില്‍ കയറി വരുന്ന പൃഥ്വിരാജിനെയാണ് വീഡിയോയില്‍ കാണുന്നത്.

കൂടാതെ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് കട്ടത്താടിവെച്ച് ഷൂട്ടിന് റെഡിയായി നില്‍ക്കുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം. കറുത്ത അംബാസിഡറില്‍ കയറാന്‍ തയാറായാണ് മോഹന്‍ലാലിന്റെ നില്‍പ്പ്. ചെകുത്താന്റെ നമ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന 666 എന്ന നമ്പറിലുള്ളതാണ് കാര്‍. ശക്തമായ മഴയിലാണ് ഷൂട്ടിങ് നടക്കുന്നത്. ലൂസിഫറിനെക്കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍ക്കുവരെ കാത്തിരിക്കുന്ന ആരാധകര്‍ വീഡിയോ ആഘോഷണാക്കുകയാണ്. തൊടുപുഴയിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ് തുടങ്ങിയവര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com