ലൂസിഫറിന്റെ ലൊക്കേഷന്‍ ലീക്കുകള്‍: ഇത് സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന് മുരളി ഗോപി 

ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഇതെന്ന് മുരളി ഗോപി 
ലൂസിഫറിന്റെ ലൊക്കേഷന്‍ ലീക്കുകള്‍: ഇത് സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന് മുരളി ഗോപി 

ലൂസിഫറിന്റെ സെറ്റില്‍ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചിത്രത്തിന്റെ തിരകഥാകൃത്തും നടനുമായ മുരളി ഗോപി. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച നാള്‍മുതല്‍ തുടങ്ങിയതാണ് ഇതെന്നും സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത് പ്രസിദ്ധപ്പെടുത്തി നിര്‍വൃതിയടയുന്ന ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്ക് തീറ്റയാകാനേ ഇത് ഉപകരിക്കൂയെന്നും അദ്ദേഹം പറയുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൂസിഫറിന്റെ ലൊക്കേഷന്‍ ലീക്കുകള്‍ വ്യാപകമാകുന്നതിനെതിരെ മുരളി ഗേപി പ്രതികരിച്ചിരിക്കുന്നത്. ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,

'ലൂസിഫര്‍' എന്ന ഞാന്‍ എഴുതി, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാള്‍ മുതല്‍, ഇതിന്റെ സെറ്റില്‍ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്. 
സിനിമയോടുള്ള സ്‌നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകള്‍ക്ക് പിന്നില്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകള്‍
ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിര്‍വൃതിയടയുന്ന ഒരുപാട് ഓണ്‍ലൈന്‍ കച്ചവടക്കാരുടെ കാലാമാണിത്. 
ഇത്തരം നിരൂപിക്കലുകള്‍ ഒരു സിനിമയോടുള്ള സ്‌നേഹത്താല്‍ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തില്‍ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷന്‍ ലീക്കുകള്‍ ഉപകരിക്കൂ. 
യഥാര്‍ഥ സിനിമ സ്‌നേഹികള്‍ അറിയാന്‍ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. 

സസ്‌നേഹം,
Murali Gopy

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com