പാപ്പായുടെ ഭാവി തിരഞ്ഞ് മമ്മൂട്ടി; പേരന്‍പിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ കാണാം

പാപ്പായുടെ ഭാവി തിരഞ്ഞ് മമ്മൂട്ടി; പേരന്‍പിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ കാണാം

മമ്മൂട്ടിയും മകളും തമ്മിലുള്ള ബന്ധമാണ് രണ്ടാമത്തെ ടീസറിലൂടെ കാണിക്കുന്നത്

മമ്മൂട്ടി പ്രധന വേഷത്തിലെത്തിയ തമിഴ് ചിത്രം പേരന്‍പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രതീക്ഷകള്‍ ഉയര്‍ത്തി ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മകളും തമ്മിലുള്ള ബന്ധമാണ് രണ്ടാമത്തെ ടീസറിലൂടെ കാണിക്കുന്നത്. ഇയര്‍ക്കൈ മുടിയട്രത് (പ്രകൃതിക്ക് അവസാനമില്ല) എന്ന പേരിലാണ് ടീസര്‍. സാധനയാണ് മമ്മൂട്ടിയുടെ മകളായി എത്തിയത്. 

റാം സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പ്രദര്‍ശിപ്പിക്കപ്പെട്ട വേദിയിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തേയും ചിത്രത്തേയും പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. പി.എല്‍. തേനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒന്നാമത്തെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com