ബിസിനസുകാരനെ പറ്റിച്ച് പണം തട്ടി; സിനിമ സംവിധായകന്‍ അറസ്റ്റില്‍

പാര്‍ട്ണറാവാന്‍ തയാറായി സമീപിച്ചശേഷം പണം തട്ടുകയായിരുന്നു എന്നാണ് പരാതി
ബിസിനസുകാരനെ പറ്റിച്ച് പണം തട്ടി; സിനിമ സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി; ബിസിനസുകാരനെ പറ്റിച്ച് പണം തട്ടിയകേസില്‍ സിനിമ സംവിധായകന്‍ അറസ്റ്റില്‍. ഇതിനുമപ്പുറം എന്ന സിനിമയുടെ സംവിധായകനും നിര്‍മാതാവുമായ വടക്കന്‍ പറവൂര്‍ സ്വദേശി മനോജ് ആലുങ്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി സ്വദേശിയായ ബിസിനസുകാരന്‍ സജികുമാര്‍ താഴത്തേടത്തില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് മനോജ് അറസ്റ്റിലായത്. 

പാര്‍ട്ണറാവാന്‍ തയാറായി സമീപിച്ചശേഷം പണം തട്ടുകയായിരുന്നു എന്നാണ് പരാതി. വിദേശത്തുനിന്ന് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തുവരികയായിരുന്നു സജികൂമാര്‍. ഇതിനിടയില്‍ അദ്ദേഹം ബിസിനസ് വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ഈ സമയത്താണ് ബിസിനസിലേക്ക് പണം മുടക്കാം എന്നു പറഞ്ഞ് മനോജ് എത്തുന്നു. സ്വന്തമായുള്ള വസ്തുവിറ്റ് പണം തരാമെന്നും ഇതിനായി ഏഴ് ലക്ഷം രൂപ ആവശ്യമുണ്ടെന്നും പറഞ്ഞാണ് സജികുമാറില്‍ നിന്ന് മനോജ് പണം വാങ്ങിയത്. എന്നാല്‍ പിന്നീട് ബിസിനസില്‍ പണം മുടക്കാതിരിക്കുകയും വാങ്ങിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് സജി കുമാര്‍ പരാതി നല്‍കിയത്. 

മീരാജാസ്മിനും റിയാസ് ഖാനും പ്രധാന വേഷത്തില്‍ എത്തിയ ഇതിനുമപ്പുറം എന്ന ചിത്രത്തിന് കാര്യമായ ജനശ്രദ്ധ നേടാനായില്ല. ചിത്രത്തിന്റെ സെറ്റിലെ മീരാജാസ്മിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള മനോജിന്റെ പ്രതികരണം വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com