മോഹന്‍ലാല്‍ സാറിനെതിരെ ഹര്‍ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ പേര്‍ രംഗത്ത്.
മോഹന്‍ലാല്‍ സാറിനെതിരെ ഹര്‍ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ പേര്‍ രംഗത്ത്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് മോഹന്‍ലാലിനെതിരായ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്. 

താന്‍ വളരെ അധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെതിരെ താന്‍ ഒരു ഹര്‍ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണെന്ന് സിദ്ധാര്‍ത്ഥ് ശിവ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നേരത്തെ നടന്‍ പ്രകാശ് രാജും നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com