'സണ്ണി ലിയോണിയുടെ സത്യസന്ധതയിലല്ല, എന്റെ വേദനകളിലാണ് എല്ലാവര്‍ക്കും സംശയം'; വിമര്‍ശകര്‍ക്കെതിരേ ശ്രീ റെഡ്ഡി

'ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു, എന്റെ ആരോപണങ്ങള്‍ സത്യസന്ധമാണോ എന്ന്. എനിക്കുണ്ടായ വേദനയെ ഇരട്ടിപ്പിക്കുകയാണ് അത്'
'സണ്ണി ലിയോണിയുടെ സത്യസന്ധതയിലല്ല, എന്റെ വേദനകളിലാണ് എല്ലാവര്‍ക്കും സംശയം'; വിമര്‍ശകര്‍ക്കെതിരേ ശ്രീ റെഡ്ഡി


തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍. സിനിമയിലെ നിരവധി പ്രമുഖര്‍ക്ക് എതിരേയാണ് താരം രംഗത്തുവന്നത്. എന്നാല്‍ തന്റെ ജീവിതത്തില്‍ അനുഭവിച്ച വേദനയെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ എല്ലാവരും ചോദ്യം ഉയര്‍ത്തുകയാണെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. സണ്ണി ലിയോണിയുടെ സത്യസന്ധതയെ ആരും ചോദ്യം ചെയ്യാത്തത് എന്താണെന്നും താരം ചോദിച്ചു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്. 

'സണ്ണി ലിയോണിന്റെ സത്യസന്ധതയെ നിങ്ങള്‍ ചോദ്യംചെയ്യുന്നില്ല. പക്ഷേ ഞാന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഉണ്ടായ വേദനയെക്കുറിച്ചും പറയുമ്പോള്‍ നിങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നു. ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു, എന്റെ ആരോപണങ്ങള്‍ സത്യസന്ധമാണോ എന്ന്. എനിക്കുണ്ടായ വേദനയെ ഇരട്ടിപ്പിക്കുകയാണ് അത്.'

ടോളിവുഡിലെ നടപ്പുരീതികള്‍ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഭാവിയില്‍ ഇതിന് കഴിഞ്ഞില്ല എങ്കില്‍ തെലുങ്ക് സിനിമയിലേക്ക് തനിക്ക് തിരിച്ചുവരവ് നടത്തണമെന്നില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു. താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തെലുങ്ക് താര സംഘടനയായ മാ അസോസിയേഷനുമായി പങ്കുവച്ചതാണെന്നും പക്ഷേ അവര്‍ അതിന് പരിഗണനയൊന്നും നല്‍കിയില്ലെന്നും താരം വ്യക്തമാക്കി. 

'തെളിവുകള്‍ അടക്കമാണ് ഞാന്‍ പരാതിപ്പെട്ടത്. എന്നിട്ടും അവര്‍ അനങ്ങിയില്ല. മാ അസോസിയേഷനിലുള്ളവര്‍ തമിഴ് സിനിമാമേഖലയിലെ നടികര്‍ സംഘത്തിലും എന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ പറഞ്ഞത് എന്റെ മാത്രം പ്രശ്‌നമല്ല. തെലുങ്ക്, തമിഴ് സിനിമാമേഖലകളിലെ ഒരുപാട് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ്. നടിമാര്‍ മാത്രമല്ല, ഡാന്‍സേഴ്‌സും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. ശ്രീ റെഡ്ഡി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com