മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം; ഡോ.ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടതിനു പിന്നാലെ സംവിധായകന്‍ ഡോ.ബിജുവിന് എതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം
മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം; ഡോ.ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടതിനും നിലപാട് വ്യക്തമാക്കിയതിനും പിന്നാലെ സംവിധായകന്‍ ഡോ.ബിജുവിന് എതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. ഇതേത്തുടര്‍ന്ന് ബിജു തന്റെ പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്-അദ്ദേഹം മറ്റൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യക്തമാക്കി. 

താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാല്‍ ഇതേ ഉള്ളൂ മാര്‍ഗ്ഗം. ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കള്‍ച്ചറല്‍ ഫാസിസം ഈ നാട്ടില്‍ ഇല്ലല്ലോ...
ഇത് പേഴ്‌സണല്‍ പ്രൊഫൈല്‍ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാല്‍ മതിയല്ലോ. 
ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്-അദ്ദേഹം പറഞ്ഞു. 

ചലച്ചിത്ര പുരസ്‌കാര വിതരണ േേവദിയില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുരസ്‌കാര വേദിയില്‍ മുഖ്യാതികളായി താരങ്ങളെ ക്ഷണിച്ച് ടിവി അവാര്‍ഡുകള്‍ പോലെ കച്ചവടവത്കരിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ബിജുവടക്കമുള്ള സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com