ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാനാവുമോ?: അരുണ്‍ഗോപി

പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ് 'നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ' എന്ന കമന്റിനു 'ഉറപ്പായും' എന്ന മറുപടി നല്‍കിയത്
ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാനാവുമോ?: അരുണ്‍ഗോപി

കൊച്ചി: തമ്മനത്ത് കോളജ് യൂണിഫോം ധരിച്ച് മീന്‍വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സിനിമയ്ക്കായി അഭിനയിപ്പിച്ചതാണെന്ന ആരോപണം തള്ളി സംവിധായകന്‍ അരുണ്‍ ഗോപി. ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉള്ളത്..നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതെന്നും അരുണ്‍ഗോപി പറയുന്നു.

ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി... നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠമെന്നും അരുണ്‍ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി.... ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.!!! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ് 'നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ' എന്ന കമന്റിനു 'ഉറപ്പായും' എന്ന മറുപടി നല്‍കിയത് . തുടര്‍ന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവര്‍ത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവര്‍ത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പര്‍ നല്‍കുന്നതും ഞാന്‍ സംസാരിക്കുന്നതും..! അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞപ്പോള്‍, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോള്‍... ഞാന്‍ നല്‍കാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല... ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി... നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം

ഈ പോസ്റ്റിലും ചീത്ത പറയാം...! അവിശ്വസിക്കുന്നവര്‍ക്കു കല്ലെറിയാം..!!! വന്ന വാര്‍ത്തകള്‍ സത്യമെന്നു തിരിച്ചറിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടുക!! ജീവിതം ജീവിച്ചുതന്നെ തീര്‍ത്തോട്ടെ എല്ലാരും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com