എന്റെ ശരീരത്തെ കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല: തുറന്നടിച്ച് വിദ്യാ ബാലന്‍ 

എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം ഞാന്‍ നല്‍കിയിട്ടില്ല, അങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടവുമല്ലെന്ന് വിദ്യാ ബാലന്‍
എന്റെ ശരീരത്തെ കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല: തുറന്നടിച്ച് വിദ്യാ ബാലന്‍ 

ചുരുക്കം ചില കഥപാത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് വിദ്യ ബാലന്‍. താരത്തിന് തടി കൂടുന്നത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. പലരും അതിനെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വിമര്‍ശങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് വിദ്യാ ബാലന്‍.

പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചരണവേളയിലാണ് താരം വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്. തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫെന്നി ഖാന്‍. എവിടെപ്പോയാലും, എല്ലാ ആളുകളും ശരീരത്തെക്കുറിച്ച് ഏറെ ബോധവാന്‍മാരാണ്. തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായിട്ടല്ല. എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം ഞാന്‍ നല്‍കിയിട്ടില്ല, അങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടവുമല്ലെന്ന് വിദ്യാ ബാലന്‍ തുറന്നടിച്ചു.

ആരും മനുഷ്യരുടെ തലച്ചോറിനെക്കുറിച്ച് സംസാരിക്കാറില്ല. കാരണം അതിന് വിപണി മൂല്യം ഇല്ലല്ലോ . ബോഡി ഷെയ്മിങ്ങ് നിരവധി തവണ സംഭവിച്ചിട്ടുണ്ട്. സ്ത്രീയെന്ന രീതിയില്‍ നിങ്ങള്‍ വിജയിക്കുമ്പോള്‍ നിങ്ങളെ ഇടിച്ചു താഴ്ത്താനുള്ള മാര്‍ഗമാണിത്. അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല. വിദ്യാ ബാലന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com