നിവിന്‍ പോളിയും മോഹന്‍ലാലും അത്ഭുതകരമായ അഭിനേതാക്കള്‍: പ്രിയ ആനന്ദ്

അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്' പ്രിയ ആനന്ദ് പറഞ്ഞു.
നിവിന്‍ പോളിയും മോഹന്‍ലാലും അത്ഭുതകരമായ അഭിനേതാക്കള്‍: പ്രിയ ആനന്ദ്

തിഹാസ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ അഭിനയവിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ ആനന്ദ്. 'വളരെ നാളത്തെ ഗവേഷണത്തിന് ശേഷം ഒരുങ്ങുന്ന ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. നിവിനും ലാല്‍ സാറും ഒരേ അത്ഭുതകരവും സ്വാഭാവികവുമായ അഭിനയം കാഴ്ച വെക്കുന്നവരാണ്. അതു പോലെ തന്നെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഓരോ കഥാപാത്രവും ഓരോ രംഗത്ത് എങ്ങിനെ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് അദ്ദേഹത്തിന് ഒരു ബോധ്യമുണ്ട്. അത് വളരെ കൃത്യമായിരിക്കുകയും ചെയ്യും. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്' പ്രിയ ആനന്ദ് പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com