കയറി.., കുടുങ്ങി...: വണ്ടര്‍ലായില്‍ പോയി ഭയന്ന് വിളിച്ച് പ്രിയ പ്രകാശ് വാര്യര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 30th July 2018 02:11 PM |
Last Updated: 30th July 2018 02:11 PM | A+A A- |
ട്രോളന്മാരുടെ സ്ഥിരം ഇരയാണ് അഡാറ് ലൗവിലൂടെ തരംഗമായി മാറിയ പ്രിയ പ്രകാശ് വാരിയര്‍. അഡാറ് ലൗവിലെ ഗാനരംഗത്തിന് ശേഷം പ്രിയയുേടതായ രസകരമായ നിരവധി ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രിയ വാരിയരുടെ വിഡിയോയുമായി ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തവണ വണ്ടര്‍ലായുടെ റോളര്‍കോസ്റ്ററില്‍ കയറിയ പ്രിയയുടെ വിഡിയോ ആണ് ട്രോളന്മാര്‍ ആഘോഷമാക്കി മാറ്റിയത്. വണ്ടര്‍ലായുടെ റികോയില്‍ ചലഞ്ചുമായി ബന്ധപ്പെട്ടായിരുന്നു പ്രിയയുടെ റോളര്‍കോസ്റ്റ് യാത്ര. തുടര്‍ന്ന് അഡാറ് ലൗവില്‍ പ്രിയയുടെ സഹതാരമായ റോഷനെയും പ്രിയ വെല്ലുവിളിച്ചു.