'ഈശ്വരാ ദൈവമേ ഈ പോസ്റ്ററൊട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ'

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ ചലച്ചിത്ര ഗ്രൂപ്പുകളിലൊക്കെ ചര്‍ച്ചയാവുകയാണ്.
'ഈശ്വരാ ദൈവമേ ഈ പോസ്റ്ററൊട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ'

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ ചലച്ചിത്ര ഗ്രൂപ്പുകളിലൊക്കെ ചര്‍ച്ചയാവുകയാണ്. പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചതിനാലാണ് ഇത് ചര്‍ച്ചയായത്. വ്യത്യസ്തമായ ഒരു പോസ്റ്റര്‍ എന്ന പേരില്‍ പോസ്റ്റര്‍ ഒരു ആരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. 

''പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്''. ഇങ്ങനെയായിരുന്നു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയായിരുന്നു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇത് ഷെയര്‍ ചെയ്തുകൊണ്ട് ടൊവിനോ ഫേസ്‌കുറിപ്പില്‍ പോസ്റ്റ ചെയ്ത കുഞ്ഞു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ടോവിനോയുടെ ഫേസ്ബുക്ക് പോസസ്റ്റിലെ വാചകങ്ങള്‍

''അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ...
(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും )

ഈശ്വരാ ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com