കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്, ഇതെങ്ങനെ പുറത്തുവന്നു; മോര്‍ഫ് ചിത്രത്തോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ 

ഇതെങ്ങനെ പുറത്തുവന്നു എന്നറിയില്ല.. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു
കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്, ഇതെങ്ങനെ പുറത്തുവന്നു; മോര്‍ഫ് ചിത്രത്തോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ 

ഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്.. ഇതെങ്ങനെ പുറത്തുവന്നു എന്നറിയില്ല.. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു, ആരാധനമൂത്ത് ആരാധകന്‍ മോര്‍ഫ് ചെയ്ത തന്റെ വിവാഹചിത്രം കണ്ട സാമന്തയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം ഒടുവില്‍ സാമന്തയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പിന്നാലെ താരത്തിന്റെ രസകരമായ പ്രതികരണവും എത്തി. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സാമന്ത പ്രതികരിച്ചത്. ഈ മറുപടിയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. താരത്തിന്റെ നര്‍മബോധത്തെ പ്രസംസിച്ചാണ് കൂടുതല്‍ കമന്റുകളും. വിവാഹചിത്രത്തില്‍ നിന്ന് നാഗചൈതന്യയെ വെട്ടിമാറ്റി അവിടെ സ്വന്തം ചിത്രം ചേര്‍ക്കുകയായിരുന്നു യുവാവ്. വരണമാല്യം കഴുത്തില്‍ അണിഞ്ഞുനില്‍ക്കുന്ന ചിത്രത്തിലാണ് ഫോട്ടോഷോപ്പ് പരീക്ഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com