അന്നും ഇന്നും, ഇനി എന്നും ഞാന്‍ മോഹന്‍ലാല്‍ ആരാധകന്‍: സജി ചെറിയാന്‍ എംഎല്‍എ

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 
അന്നും ഇന്നും, ഇനി എന്നും ഞാന്‍ മോഹന്‍ലാല്‍ ആരാധകന്‍: സജി ചെറിയാന്‍ എംഎല്‍എ

റെ ആരാധകരുള്ള മലയാള നടനാണ് മോഹന്‍ലാല്‍. മലയാളത്തിനു അകത്തും പുറത്തും എന്തിന്, രാഷ്ട്രീയത്തില്‍ തന്നെ ഇദ്ദേഹത്തിന് കടുത്ത ആരാധകരുണ്ട്. അത് തെളിയിക്കുന്ന ഒരു സംഭവമാണ് രണ്ട് ദിവസം മുന്‍പുണ്ടായത്. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

പെട്ടന്ന് തന്നെ ഈ ചിത്രം സമൂഹമാധ്യങ്ങളിലൂടെ വൈറലാകുകയും ചെയ്തു. ചിത്രത്തെ ആരാധകര്‍ ലൈക്കുകളും കമന്റുകളും കൊണ്ട് മൂടുന്നതിനിടെ ഒരു വിമര്‍ശകന്‍ മറ്റൊരു അഭിപ്രായവുമായി രംഗത്തെത്തി. 'സഖാവെ വേറെ ആരെയും കണ്ടില്ല' എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ വിമര്‍ശകന്റെ കമന്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി എംഎല്‍എ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. 'അന്നും ഇന്നും ഇനി എന്നും ഞാന്‍ ലാലിന്റെ ആരാധകനാണ്' എന്നായിരുന്നു സജി ചെറിയാന്‍ എംഎല്‍എയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com